മികച്ച തദ്ദേശ സ്ഥാപനങ്ങള്‍: കുലശേഖരപുരവും കാളികാവും എറണാകുളവും ഒന്നാംസ്ഥാനത്ത്



തിരുവനന്തപുരം: മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2014-15 വര്‍ഷത്തെ സ്വരാജ് ട്രോഫികള്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തില്‍ കൊല്ലം ജില്ലയിലെ കുലശേഖരപുരവും ബ്ളോക്കില്‍ മലപ്പുറത്തെ കാളികാവും ജില്ലാ പഞ്ചായത്തില്‍ എറണാകുളവും ഒന്നാംസ്ഥാനം നേടി. ഗ്രാമപഞ്ചായത്തുകളില്‍ കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് രണ്ടാംസ്ഥാനവും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മൂന്നാം സ്ഥാനവും നേടി. ബ്ളോക് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം കോട്ടയം ജില്ലയിലെ ളാലത്തിനാണ്. മൂന്നാംസ്ഥാനം ഈരാറ്റുപേട്ടയും (കോട്ടയം) കൊട്ടാരക്കരയും (കൊല്ലം) പങ്കിട്ടു. ജില്ലാ പഞ്ചായത്തുകളില്‍ രണ്ടാംസ്ഥാനം മലപ്പുറത്തിനാണ്.
ജില്ലാതലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകള്‍: തിരുവനന്തപുരം-മാണിക്കല്‍, കൊല്ലം-കുലശേഖരപുരം, പത്തനംതിട്ട-തുമ്പമണ്‍, ആലപ്പുഴ-എടത്വാ, കോട്ടയം-കരൂര്‍, മുത്തോലി, എറണാകുളം-പാമ്പാക്കുട, മണീട്, തൃശൂര്‍-പൂമംഗലം, വടക്കേക്കാട്, പാലക്കാട്-ശ്രീകൃഷ്ണപുരം, മലപ്പുറം-പൊന്മുണ്ടം, കോഴിക്കോട്-കായണ്ണ, അരിക്കുളം, വയനാട്-വൈത്തിരി, കണ്ണൂര്‍-ചെമ്പിലോട്, കാസര്‍കോട്-മടിക്കൈ.
സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ജില്ല/ബ്ളോക്/ഗ്രാമപഞ്ചായത്തുകള്‍ക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നീ ക്രമത്തില്‍ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം, അഞ്ചുലക്ഷം ക്രമത്തില്‍ ധനസഹായവും സാക്ഷ്യപത്രവും സ്വരാജ് ട്രോഫിയും നല്‍കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള  മഹാത്മാ പുരസ്കാരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. നീലമ്പേരൂര്‍, വയലാര്‍, ചേര്‍ത്തല സൗത് പഞ്ചായത്തുകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെിയത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം  ലഭിച്ച പഞ്ചായത്തുകള്‍-തിരുവനന്തപുരം-കള്ളിക്കാട്, കടയ്ക്കാവൂര്‍. കൊല്ലം- മയ്യനാട്, കടയ്ക്കല്‍. പത്തനംതിട്ട-കവിയൂര്‍, ഏറത്ത്. കോട്ടയം -കുറവിലങ്ങാട്, ഈരാറ്റുപേട്ട. ആലപ്പുഴ-ഭരണിക്കാവ്, താമരക്കുളം. എറണാകുളം-കടുങ്ങല്ലൂര്‍, നെടുമ്പാശ്ശേരി. ഇടുക്കി-ഇടമലക്കുടി, രാജാക്കാട്. തൃശൂര്‍-എങ്ങരിയൂര്‍, തളിക്കുളം. പാലക്കാട്-അകത്തത്തേറ, കടമ്പഴിപ്പുറം. മലപ്പുറം-തേഞ്ഞിപ്പലം, വള്ളിക്കുന്ന്. കോഴിക്കോട്-മാവൂര്‍, കൊടിയത്തൂര്‍. വയനാട്-മീനങ്ങാടി, ഇടവക. കണ്ണൂര്‍-പെരളശ്ശേരി, കൊളച്ചേരി. കാസര്‍കോട്-പനത്തടി, പുത്തിഗൈ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.