പട്ടിക ജാതി വികസന വകുപ്പ് അനുവദിച്ച വീടുകളില്‍ പലതും പാതിവഴിയില്‍

കൊല്ലം:ആകാശത്തേക്ക് തുറന്ന് നില്‍ക്കുന്ന ആ നാല് ചുമരുകള്‍ വെയിലും മഴയും കൊള്ളാന്‍ തുടങ്ങിയിട്ട് ആറ് കൊല്ലം പിന്നിടുന്നു..അത്രത്തോളം പഴക്കമുണ്ട് രാത്രിമഴയുടെ ഒരു തുള്ളിപോലും മുറിയാതെ  ചായിപ്പിനുള്ളില്‍ പെയ്തിറങ്ങിയതിന്. 2010 ലാണ് അഞ്ചല്‍ തഴമേല്‍ തടത്തിവിള വീട്ടില്‍ ലേഖയുടെ നാലംഗകുടുംബത്തിനടക്കം സംസ്ഥാനത്ത്് വീടില്ലാത്ത കുടുംബങ്ങള്‍ക്ക്  വീട് വെക്കാന്‍ ഒരു ലക്ഷം രൂപ പട്ടികജാതി വികസനവകുപ്പില്‍ നിന്ന് അനുവദിച്ചത്. ബി.പി.എല്‍ കുടംബങ്ങളുടെ പഞ്ചായത്ത് പട്ടികയില്‍ 30 ാം നമ്പരുകാരിയായ ലേഖയുടെ കുടുംബത്തിന് അത് വലിയ ആശ്വാസമായിരുന്നു.ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ ലേഖയും മകളും അച്ചനും അമ്മക്കുമൊപ്പമായിരുന്നു.ഒരു ലക്ഷം രൂപക്ക് വീട് പൂര്‍ത്തിയാക്കാന്‍ കഴിയാത്തിനാല്‍ രണ്ട് ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് ലോണെടുത്തു പണി തുടങ്ങിയത്.അവസാന ഘടു വാങ്ങാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥനില്‍ നിന്നറിഞ്ഞു ഒരു ലക്ഷമല്ല രണ്ട് ലക്ഷമാണെന്ന് അനുവദിച്ച് തുകയെ കുറിച്ച് പോലും കൃത്യമായി അറിയാന്‍ കഴിഞ്ഞില്ളെങ്കിലും മൊത്തത്തില്‍ ഒരു ലക്ഷത്തി പതിനായിരം  രൂപ മാത്രമെ ലേഖക്ക് ലഭിച്ചുള്ളു.പക്ഷെ വീടിന്‍െറ മട്ടം പൂര്‍ത്തിയായപ്പോള്‍ കിഡ്നിക്ക് രോഗം ബാധിച്ച് ലേഖ ഹോസ്പിറ്റലായതോടെ വീടിന്‍െറ പണിയും മുടങ്ങി.കിഡ്നിക്കുള്ളില്‍ ട്യൂബിടേണ്ടി വന്നതോടെ വീട് പണിക്കായി മാറ്റിവെച്ച തുക  തീര്‍ന്നു.ഇതിനിടയില്‍ പണയം വെച്ച ഭൂമിയുടെ ജപ്തി നോട്ടീസ് ലഭിച്ചതോടെ 74 കാരനായ കൊച്ച് കുഞ്ഞിനെ ഹൃദയാഘാതം തട്ടിയെടുത്തു.അമ്മയും പോയതോടെ ഭര്‍ത്താവുപേക്ഷിച്ച ലേഖയും മകളും മാത്രമായി.നിര്‍മാണത്തിലിരിക്കുന്ന വീടിന്‍െറ സമീപത്ത് ടാര്‍പ്പായും തകരഷീറ്റും വെച്ചും നിര്‍മിച്ച ചായ്പ്പിലാണ് ആ അമ്മയും മകളും കഴിയുന്നത്.കിഡ്നിക്ക് തകരാറുള്ളതിനാല്‍ ആശാവര്‍ക്കര്‍ എന്ന ജോലി പോലും ചെയ്യാനാവാത്ത അവസ്ഥയിലാണ് ലേഖ.കുടുംബത്തിന്‍െറ അവസ്ഥയറിഞ്ഞ് അഞ്ചലിലെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളാണ് മകള്‍ ശ്രീലക്ഷമിയെ സൗജന്യമായി പഠിപ്പിക്കുന്നത്.എന്നാല്‍ ജില്ലയില്‍ പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് 2007 മുതല്‍  വീട് ലഭിച്ച കുടുംബങ്ങളില്‍ 1335 വീടുകള്‍ ഇപ്പോഴും പാതി വഴിയിലാണ്.സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഇത് പതിനയ്യായ്യിരത്തിന് മുകളില്‍ വരും. വകുപ്പില്‍ നിന്ന് ലഭിച്ച പണം കിടപ്പാടം ഒരുക്കാന്‍ മാത്രം കുടുംബങ്ങള്‍ മാറ്റിവെക്കാറുണ്ടെങ്കിലും വീട് പണി പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും കഴിയാറില്ല.മൂന്ന് ഘട്ടമായാണ് കുടുംബങ്ങള്‍ക്ക് തുക കൈമാറുന്നത്.ഒന്നാംഘട്ടം പോലും പൂര്‍ത്തിയാക്കാത്ത 272 വീടുകളും രണ്ടും മൂന്നും ഘട്ടം പൂര്‍ത്തിയാക്കാത്ത യഥാക്രമം 533,530 വീടുകളാണ് ജില്ലയിലുള്ളത്.ഇവ പൂര്‍ത്തീകരിക്കാന്‍ ഇനി സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കേണ്ടി വരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.