തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പുതിയ പാർട്ടിയായ ബി.ഡി.ജെ.എസ് ചാപിള്ളയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ബി.ഡി.ജെ.എസുമായി ഒരു തരത്തിലുമുള്ള സഖ്യ ചർച്ചയില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വെള്ളാപ്പള്ളി പ്രശംസിച്ചത്, ആർ. ശങ്കർ പ്രതിമ അനാശ്ചാദന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിന്‍റെ പശ്ചാത്താപം കൊണ്ടാണെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നാണ് കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവിലിയന്‍റെ ശിലാന്യാസ ചടങ്ങില്‍ പ്രസംഗിക്കവെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്‍. മൂര്‍ഖനെയും അണലിയെയും ചേരയെയും ഒരു കുട്ടയിലാക്കി കൊത്തുകൊള്ളാതെ കൊണ്ടു പോയതിനൊപ്പം സുഗമമായ ഭരണം കാഴ്ചവെക്കാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു.
നാമമാത്ര ഭൂരിപക്ഷവുമായി ആരംഭിച്ച ഭരണം വിജയകരമായി പൂര്‍ത്തീകരിക്കാനായതില്‍ ഉമ്മന്‍ചാണ്ടിയെ സമ്മതിച്ചേ കഴിയൂ. ഒന്നുരണ്ടു പേരുടെ ഭൂരിപക്ഷവുമായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കാലാവധി തികക്കുമെന്ന് ആരും കരുതിയില്ല. ഒരാള്‍ പോകുമ്പോള്‍ പകരം രണ്ടാള്‍ വരുന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും തോല്‍പിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.