ചെങ്ങന്നൂര്‍: പെട്രോള്‍ പമ്പില്‍ ക്യൂവില്‍നിന്ന് പെട്രോള്‍ നിറക്കുന്നതിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമണത്തിന് ഇരയായ പമ്പുടമ മരിച്ചു. മുളക്കുഴ രേണു ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്‍ നായരാണ് (55) ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആലാ പെണ്ണുക്കര പൂമലച്ചാല്‍ മഠത്തിലത്തേ് ബോഞ്ചോ എന്ന അനൂപ് കുമാര്‍ (26), ചെറിയനാട് തുരുത്തിമേല്‍ പ്ളാവിളവടക്കേതില്‍ (മനോജ് ഭവനം) മനോജ് ഏലിയാസ് ഐസക് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവിനെ (26) നേരത്തേ അറസ്റ്റ്ചെയ്തിരുന്നു.
കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. അനൂപും മനോജും വാഹനവുമായി പമ്പിലത്തെി ക്യൂ നില്‍ക്കാതെ പെട്രോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഈസമയം മുരളീധരന്‍ സ്ഥലത്തത്തെി പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന്, സ്ഥലം വിട്ട പ്രതികള്‍ രണ്ടാം പ്രതി രാജീവിനെയും കൂട്ടി ഒരുമണിക്കൂറിനുശേഷം മടങ്ങിയത്തെി. രാജീവ് പമ്പില്‍ കയറി പെട്രോള്‍ നിറക്കുകയും ഉടമ ആരാണെന്ന് ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു. മുരളീധരന്‍ നായര്‍ ബൈക്കിന് പിന്നിലിരുന്ന് പുറത്തേക്ക് പോകുന്ന സമയത്ത് രാജീവ് പിന്നാലെ എത്തി മുളക്കുഴ കാണിക്ക മണ്ഡപത്തിനുസമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി. പിന്നാലെ മനോജിന്‍െറ ബൈക്കിന്‍െറ പിന്നിലിരുന്ന് എത്തിയ അനൂപ് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മുരളീധരന്‍ നായരുടെ തലക്ക് അടിച്ചു. മുരളീധരന്‍ നായരുടെ തലയുടെ പിന്‍ഭാഗവും താടിയെല്ലും പൊട്ടുകയും തലയിടിച്ച് വീണ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
അടുത്തദിവസംതന്നെ രാജീവിനെ പൊലീസ് പിടികൂടിയെങ്കിലും ഒന്നും മൂന്നും പ്രതികള്‍ രക്ഷപ്പെട്ടു. മനോജ് ശബരിമലക്കടുത്ത ളാഹ വനത്തോട് ചേര്‍ന്ന് ഒളിവിലായി രുന്നു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സി.ഐ ജി. അജയനാഥ്, എസ്.ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ്ചെയ്തത്. അനൂപിനെ വീടിനുസമീപത്തുനിന്നാണ് പിടികൂടിയത്. മുരളീധരന്‍ നായരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: ലത. മക്കള്‍: സിദ്ധാര്‍ഥ്, സുരഭി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.