സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കല്‍; സാധ്യത കുറവാണെന്ന് വിദഗ്ധോപദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്ന് സോളാര്‍ കമീഷന് വിദഗ്ധോപദേശം. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധന്‍ ഡോ. പി.വിനോദ് ഭട്ടതിരിയാണ് സോളാര്‍ ആരോപണങ്ങള്‍ പരിശോധിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമീഷന്‍ മുമ്പാകെ ഇക്കാര്യം സംബന്ധിച്ച് മൊഴി നല്‍കിയത്.

റെക്കോഡ് ചെയ്ത് നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ ആയിരുന്നെങ്കില്‍ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. സരിതയും മല്ളേലില്‍ ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലുള്ള അദ്ദേഹത്തിന്‍െറ ഓഫിസില്‍ ചെന്നുകണ്ടു എന്നു പറയുന്ന 2012 ജൂലൈ ഒമ്പതിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കില്‍ തുടര്‍ച്ചയായി ഓവര്‍റൈറ്റ് ചെയ്യപ്പെട്ടുപോയ സാഹചര്യത്തില്‍ അവ തിരിച്ചെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോ. പി.വിനോദ് ഭട്ടതിരി മൊഴി നല്‍കി.

ഒരു കുറ്റകൃത്യത്തിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന മൊബൈല്‍ ഫോണ്‍ കോള്‍ രേഖ (സി.ഡി.ആര്‍) നശിപ്പിക്കുന്നത് തെളിവു നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത് സൈബര്‍ കുറ്റകൃത്യത്തിന്‍െറ പരിധിയില്‍ വരുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം ചെയ്യുന്നത് ശരിയല്ളെന്നും കമീഷന്‍ അഭിഭാഷകന്‍ അഡ്വ. സി. ഹരികുമാറിന്‍െറ ചോദ്യത്തിന് മറുപടിയായി ഡോ. വിനോദ് ഭട്ടതിരി പറഞ്ഞു. ഐ.ജി ടി.ജെ.ജോസ് നശിപ്പിച്ച സരിതയുടെ സി.ഡി.ആര്‍ അടങ്ങിയ ഇമെയില്‍ വീണ്ടെടുക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡാറ്റാ റിക്കവറി സോഫ്റ്റ്വെയര്‍ ഉപയോഗിച്ചോ ഇ-മെയില്‍ സേവന ദാതാവില്‍ നിന്നോ സൈബര്‍ സെല്ലില്‍ ലഭിച്ച ഇ-മെയിലുകള്‍ പരിശോധിച്ചോ ഇത് വീണ്ടെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.