കൊച്ചി: സര്‍ക്കാറിന് വേണ്ടി കേസുകളില്‍ വാദം നടത്തുന്നതില്‍നിന്ന് ആസഫലിയെ ഒഴിവാക്കണമെന്ന് ഹരജി. ലാവലിന്‍ കേസില്‍ സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ഉപഹരജി നല്‍കിയത് ആഭ്യന്തര മന്ത്രിയുടെ തീരുമാനം മറികടന്ന്. ആഭ്യന്തര മന്ത്രിയുടെയും വിജിലന്‍സ്, നിയമവകുപ്പ് സെക്രട്ടറിമാരുടെയും തീരുമാനം കണക്കിലെടുക്കാതെ സ്വമേധയ തീരുമാനമെടുത്താണ് ഡി.ജി.പി ഉപഹരജി സമര്‍പ്പിച്ചതെന്ന് മുന്‍ ഊര്‍ജ സെക്രട്ടറി എ. ഫ്രാന്‍സിസാണ് ഹൈകോടതിയെ അറിയിച്ചത്.
ആസഫലി ലാവലിന്‍ കേസിലുള്‍പ്പെടെ ഡി.ജി.പി എന്ന നിലയില്‍ ഹാജരാകുന്നത് തടയണമെന്നും സി.ബി.ഐയുടെ റിവിഷന്‍ ഹരജിയില്‍ സര്‍ക്കാറിനെ കക്ഷിചേര്‍ത്ത മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഈ ആരോപണങ്ങള്‍. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ആസഫലി ഡിസംബര്‍ 24 നാണ് ആഭ്യന്തര വകുപ്പിന്‍െറ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ളെന്നായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ തീരുമാനം.
ഇക്കാര്യം വ്യക്തമാക്കി 2016 ജനുവരി 29ന് ആസഫലിക്ക് മറുപടിയും നല്‍കി. നിയമ വകുപ്പ് സെക്രട്ടറിയുടെയും അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെയും തീരുമാനവും ഇതു തന്നെയായിരുന്നു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ആവശ്യമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫയലില്‍ എഴുതി. സി.ബി.ഐ നടത്തിയ അന്വേഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന്‍െറ ഉദ്യോഗസ്ഥര്‍ക്ക് അറിവില്ളെന്നും സി.ബി.ഐയുടെ കണ്ടത്തെലുകളോട് യോജിച്ചോ വിയോജിച്ചോ സത്യവാങ്മൂലം നല്‍കുന്നത് നിയമപരമായി ശരിയല്ളെന്നുമായിരുന്നു നിലപാട്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ളെന്ന വിവരം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ അറിയിക്കാന്‍ ജനുവരി 29 ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു.
സ്വന്തം താല്‍പര്യ പ്രകാരം കോടതിയെ സമീപിച്ചു. ഡി.ജി.പി ആകുന്നതിന് മുമ്പ് ലാവലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയിലെ പീപ്ള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്ന സംഘടനക്ക് വേണ്ടി ഹരജി നല്‍കിയത് പ്രസിഡന്‍റായ ആസഫലിയാണ്. സ്വന്തം നിലയില്‍ ആരംഭിച്ച കേസില്‍ ഡി.ജി.പി എന്ന നിലയില്‍ വാദം നടത്തുന്നത് സുപ്രീം കോടതി വിധിക്ക് വിരുദ്ധമാാണെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.