തിരുവനന്തപുരം: വിന്‍സണ്‍ എം. പോളിനെ നിയമിച്ചത് വഴി വിവരാവകാശ കമീഷന്‍റെ അന്തസത്ത യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. രാഷ്ട്രീയ വിധേയത്വം ഇല്ലാത്തവരാകണം കമീഷണര്‍മാര്‍ എന്ന ചട്ടം മറികടന്ന് സ്വന്തക്കാരെയാണ് തിരുകി കയറ്റിയിരിക്കുന്നത്. കമീഷണര്‍മാരുടെ നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു.
നിലവിലെ കമീഷണര്‍ സിബി മാത്യൂസിന്‍റെ കാലാവധി അവസാനിക്കുന്നത് ഏപ്രില്‍ 23നാണ്. പുതിയ കമീഷണറെ നിയമിക്കാനുള്ള അവകാശം പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനായിരിക്കെ തിടുക്കപ്പെട്ട് നിയമനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണ്. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് അനുകൂല തീരുമാനമെടുത്തതിനുള്ള പ്രത്യുപകാരമാണ് വിന്‍സണ്‍ എം. പോളിന് ലഭിച്ച പുതിയ പദവിയെന്നും കുമ്മനം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.