ജിജി തോംസണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമനം

തിരുവനന്തപുരം: വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണ് ക്യാബിനറ്റ് പദവിയോടെ പുതിയ നിയമനം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായാണ് ജിജി തോംസണെ നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ജിജി തോംസൺ വിരമിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉന്നത പദവി നൽകിയിരിക്കുന്നത്. നിലവിൽ എൽ. രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. എന്നാൽ ഇദ്ദേഹത്തിന് ക്യാബിനറ്റ് പദവി ഇല്ലായിരുന്നു.

ജിജി തോംസൻെറ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ തീരുമാനം മന്ത്രിസഭ മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചുമതല സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് 1980 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.  

പുതിയ ചീഫ് സെക്രട്ടറിയായി പി.കെ മൊഹന്തിയെ നിയമിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറിൻെറ ഡയറക്ടറായി പ്രവർത്തിക്കുകയാണ് പി.കെ മൊഹന്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.