മുസിരീസ് പൈതൃക പദ്ധതി രാഷ്ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു

കൊടുങ്ങല്ലൂര്‍: കേരളത്തിൻെറ സഹിഷ്ണുത രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. എല്ലാ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കോള്ളുന്നതാണ് ഇന്ത്യയുടെ ചരിത്രം. മുസിരീസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേരളത്തിൻെറ സഹിഷ്ണുത രാജ്യത്തിന് മാതൃകയാണ്. എല്ലാ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്നും പ്രണബ് മുഖർജി പറഞ്ഞു.

മുസിരീസ് പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ച റിസേര്‍ച്ച് ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രാവിലെ പത്തരക്കാണ് രാഷ്ട്രപതി പദ്ധതിയുടെ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ ആദ്യ പൈതൃക ടൂറിസം പദ്ധതിയായ മുസിരീസില്‍ 29 മ്യൂസിയങ്ങള്‍ക്ക് പുറമെ പാലിയം പാലസ്, നാല്കെട്ട്, പറവൂര്‍ ചേന്ദമംഗലം സിനഗോഗ്, കോട്ടപ്പുറം കോട്ട, ഗോതുരുത്ത് ചവിട്ടുനാടക കേന്ദ്രം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും ഉള്‍പ്പെടും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ 94 കോടി രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പിമാര്‍, എം.എൽ.എമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.