തിരുവനന്തപുരം: കൊച്ചിമെട്രോ നവംബര്‍ ഒന്നിന് സര്‍വിസ് ആരംഭിക്കുമെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെ 13കിലോമീറ്ററില്‍ അന്ന് സര്‍വിസ് നടത്താനാണ് ധാരണയെങ്കിലും മഹാരാജാസ് കോളജ് വരെ സര്‍വിസ് നടത്തുകയാണ് ലക്ഷ്യം. ആകെ 24കിലോമീറ്ററുള്ള കൊച്ചിമെട്രോയുടെ 18 കിലോമീറ്ററിലെ ജോലികള്‍ മാത്രമാണ് പുരോഗമിക്കുന്നത്.
ഭൂമിയേറ്റെടുക്കാനുള്ളതിനാല്‍ റോഡിനു മുകളിലൂടെയുള്ള പണികള്‍ മാത്രമാണ് നടക്കുന്നത്. കളമശ്ശേരി മുതല്‍ പത്തടിപ്പാലം വരെ മാര്‍ച്ച് രണ്ടിനും കളമശ്ശേരി ലുലുവരെ 15നും മെട്രോ പരീക്ഷണയോട്ടം നടത്തും. ആലുവ മുതല്‍ പാലാരിവട്ടം വരെ മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി തുടര്‍ച്ചയായി ട്രയല്‍ നടത്തും. പാലാരിവട്ടം മഹാരാജാസ് റീച്ച് ജൂലൈ അവസാനം പൂര്‍ത്തിയാവും. മൂന്നുമാസം തുടര്‍ച്ചയായ പരീക്ഷണയോട്ടത്തിനും റെയില്‍വേ സുരക്ഷാകമീഷണറുടെ പരിശോധനക്കും ശേഷമാവും മെട്രോ കമീഷന്‍ ചെയ്യുക. മൂന്നുകോച്ചുകളുള്ള ട്രെയിനാണ് കൊച്ചിയില്‍ സര്‍വിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.