നിരപരാധികളുടെ മേല്‍ രാജ്യദ്രോഹത്തിന്‍െറ ചാപ്പകുത്തുന്നത് അവസാനിപ്പിക്കണം –മൗലാന അബ്ദുല്‍ വക്കീല്‍ പര്‍വേസ്

കൊച്ചി: കേരള നദ് വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം യൂത്ത് മീറ്റിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കമായി. യുവത്വം, സമര്‍പ്പണം, സമാധാനം എന്ന പ്രമേയത്തിലാണ് ദ്വിദിന യുവജന സംഗമം നടക്കുന്നത്. ഓള്‍ ഇന്ത്യ അഹ്ലെ ഹദീസ് ഖാസിന്‍ മൗലാന അബ്ദുല്‍ വക്കീല്‍ പര്‍വേസ് അഹ്മദ് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അരാജകത്വത്തിലേക്കും അസമാധാനത്തിലേക്കും നയിക്കുന്ന അസഹിഷ്ണുത രാഷ്ട്രീയം മതേതര ഇന്ത്യക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക ലോകത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്ന ജെ.എന്‍.യു അലീഗഢ്, ജാമിഅ മില്ലിയ്യ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. കുറ്റം തെളിയിക്കുന്നതിന് മുമ്പ് രാജ്യദ്രോഹത്തിന്‍െറ ചാപ്പയടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, വി.ഡി. സതീശന്‍ എം.എല്‍.എ, പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലകോയ മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, സെക്രട്ടറി പി.കെ. സക്കരിയ്യ നൂര്‍ മുഹമ്മദ് നൂര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു. ഓപണ്‍ ഫോറം ഐ.ആര്‍.ഇ.എഫ് പ്രസിഡന്‍റ് ഇംറാന്‍ ഹൈദരാബാദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുസമദ് സുല്ലമി, പി.വി. അബ്ദുല്‍ റസാഖ് ബാഫഖി, മായിന്‍ കുട്ടി സുല്ലമി, മുനീര്‍ മദനി, നസീറുദ്ദീന്‍ റഹ്മാനി, സജ്ജാദ് സഖാഫി, അഫ്സല്‍ കൊച്ചി, റിയാസ് ബാവ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച  വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.