പെട്രോള്‍ പമ്പുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

കൊച്ചി: ഓയില്‍ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. ഐ.ഒ.സിയുടെ സംസ്ഥാന ഓഫിസില്‍ കമ്പനി അധികൃതരും പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന ഭാരവാഹികളും തമ്മില്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയിലും തീരുമാനമാകാത്തതിനത്തെുടര്‍ന്നാണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തോമസ് വൈദ്യന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം വരെ എക്സ്പ്ളോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍ തന്നെയാണ് എടുത്തുനല്‍കിയിരുന്നത്. ഇതിനായി 1000 ലിറ്റര്‍ പെട്രോളിന് 47 രൂപയും ഡീസലിന് 43 രൂപയും കമ്പനികള്‍ ഈടാക്കുന്നുണ്ട്. കൂടാതെ ഡീലര്‍ കമീഷനില്‍നിന്നും നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടും നല്‍കുന്നുണ്ട്.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മലിനീകരണം, ഫയര്‍ഫോഴ്സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ ഇപ്പോള്‍ തയാറാകുന്നില്ളെന്നും തോമസ് വൈദ്യന്‍ പറഞ്ഞു. കേരളത്തിലെ 70ശതമാനം പമ്പുകളും നഷ്ടത്തിലാണ്. യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പമ്പുകള്‍ തുറക്കാന്‍ മത്സരിക്കുന്ന ഓയില്‍കമ്പനികള്‍ കരിനിയമങ്ങളാല്‍ ഡീലര്‍മാരെ അടിമകളാക്കുകയാണ്. അടക്കുന്ന തുകക്കുള്ള ഇന്ധനം നല്‍കാന്‍ കമ്പനികള്‍ തയാറാകാത്തതുമൂലം ഡീലര്‍മാര്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.