ആം ആദ്മി കൺവീനർ സ്ഥാനം സാറാജോസഫ് രാജിവെച്ചു

തൃശൂർ: ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സ്ഥാനം സാറാജോസഫ് രാജിവെച്ചു. കഴിഞ്ഞ ഓക്ടോബറിൽ നൽകിയ രാജി ഇപ്പോഴാണ് നേതൃത്വം സ്വീകരിച്ചതെന്നും ഇതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും സാറാ ജോസഫ് മാധ്യമം ഓൺലൈനിനോട് പ്രതികരിച്ചു. 

പാർട്ടി തെരഞ്ഞെടുപ്പിന് വേണ്ടി കാലാവധി പൂർത്തിയാക്കിയ ഭാരവാഹികൾ മാറിനിൽക്കുമെന്ന് നേരത്തേ ധാരണയുണ്ടായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത നേതൃത്വമാണ് പാർട്ടിക്ക് വേണ്ടത് എന്ന തീരുമാനത്തെതുടർന്നാണിത്. അടുത്ത തെരഞ്ഞെടുപ്പിൽ  ഇപ്പോഴത്തെ ഭാരവാഹികൾ മത്സരിക്കില്ല എന്നും നേരത്തേയെടുത്ത തീരുമാനമാണ്. താനും മനോജ് പത്മനാഭനും അതനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ തന്നെ രാജി സമർപ്പിച്ചിരുന്നു. അധികാരം എന്നത് കടിച്ചുതൂങ്ങിയിരിക്കാനുള്ള സ്ഥാനമല്ല. അതാതുകാലത്ത് കഴിവുള്ളവർ നേതൃത്വത്തിലേക്ക് വരികയാണ് വേണ്ടത്. പാർട്ടിയുമായുള്ള അഭിപ്രായ വിത്യാസത്തിന്‍റെ പേരിലാണ് രാജി എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. പല കാര്യങ്ങളിലും താൻ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജിവാർത്തയുമായി അതിനൊരു ബന്ധവുമില്ലെന്നും സാറാജോസഫ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.