ചന്ദ്രബോസ് വധക്കേസ്: സുപ്രീംകോടതി അഭിഭാഷകരെ  കൊണ്ടുവരാന്‍ പ്രതിഭാഗം നീക്കം

തൃശൂര്‍: വിവാദമായ ചന്ദ്രബോസ് വധക്കേസില്‍   അന്തിമവാദത്തിന് സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാന്‍ പ്രതിഭാഗം നീക്കം. ഈ മാസം 31നകം വിധിയുണ്ടാകണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുള്ളതിനാല്‍  കേസ് ഇനിയും വലിച്ചു നീട്ടാനാവില്ളെന്ന് കണ്ടാണ് പ ുതിയ  തന്ത്രം.  തുടക്കത്തില്‍ തന്നെ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് വേണ്ടി  ശ്രമിച്ചെങ്കിലും   പിന്നീട് അതുപേക്ഷിച്ച് പ്രമുഖ  ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ളയെ ഏല്‍പിക്കുകയായിരുന്നു. രാമന്‍പിള്ള ഹാജരായാല്‍ എളുപ്പത്തില്‍ രക്ഷപ്പെടാനാവുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇതിന് സാധൂകരണം നല്‍കുന്നതുമായിരുന്നു കേസിലെ ഒന്നാം സാക്ഷി അനൂപിന്‍െറ ആദ്യദിവസത്തിലെ തന്നെ മൊഴിമാറ്റം. എന്നാല്‍ പിന്നീട് പ്രോസിക്യൂഷന്‍ മേല്‍ക്കൈ നേടി.  കേസിന്‍െറ ഗതിതിരിച്ചുവിടാനുള്ള തന്ത്രത്തിനായി ഒരുക്കിയ സാക്ഷികളുടെ മൊഴി പ്രതികൂലമാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രതി മുഹമ്മദ് നിസാമിന്‍െറ ബന്ധുക്കള്‍ തന്നെയാണ് സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. 
  ഒക്ടോബറില്‍ വിസ്താരം തുടങ്ങി നവംബര്‍ അവസാനത്തോടെ വിധി പറയേണ്ട കേസ് വലിച്ചു നീട്ടി ജനുവരി വരെയത്തെിച്ചെങ്കിലും അനുകൂലമാക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായിട്ടു പോലും അഡ്വ.രാമന്‍പിള്ളക്ക് കഴിഞ്ഞില്ളെന്ന വിമര്‍ശം നിസാമിന്‍െറ ബന്ധുക്കള്‍ക്കുണ്ട്.  
ദൃക്സാക്ഷിയായ ഒന്നാം സാക്ഷി അനൂപിനെ ആദ്യ ദിവസം കൂറുമാറ്റാനായെങ്കിലും രണ്ടാം നാളില്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയാണ് സത്യമെന്നും തന്നെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് മൊഴിമാറ്റിച്ചതെന്നും കോടതിയോട്  പറഞ്ഞതോടെ നീക്കം പിഴച്ചു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും അഡ്വ.സി.പി. ഉദയഭാനു മാത്രമാണ് വിസ്താരം നടത്തുന്നത്. പ്രതിഭാഗത്ത് നിന്നും വിസ്തരിച്ച നാല് സാക്ഷികളുടെയും മൊഴികളും വിപരീതഫലമാണ് ഉണ്ടാക്കിയത്. ടയര്‍ വിദഗ്ധനെന്ന് കാണിച്ച് കൊണ്ടുവന്ന ടയര്‍ ഡീലര്‍, തനിക്ക് ഇതുസംബന്ധിച്ച് പരിജ്ഞാനമില്ളെന്നും, ടയറിന്‍െറ ഘനം പരിശോധിച്ചിട്ടില്ളെന്നുമാണ് മൊഴി നല്‍കിയത്. ഉന്മാദരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, ചികിത്സിച്ചുവെന്ന് പറഞ്ഞ് വിസ്തരിച്ച ഡോക്ടര്‍ താന്‍ 20 മിനിറ്റ് കൂടിക്കാഴ്ച നടത്തുകയും പരിശോധിക്കുകയും മാത്രമാണ് ചെയ്തതെന്നാണ് മൊഴിയും നല്‍കിയത്. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് സ്ഥാപിക്കാനായി ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന  ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ആര്‍.കെ.ശര്‍മ നല്‍കിയ  ശസ്ത്രക്രിയ സമയത്ത് ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാകാം മരണകാരണമെന്ന മൊഴിയാണ് പ്രതിഭാഗത്തിന് പ്രതീക്ഷ  നല്‍കുന്നത്. എന്നാല്‍ ഹമ്മര്‍ പോലുള്ള കാര്‍ കൊണ്ട് നെഞ്ചിനേറ്റ ഇടിയുടെ ആഘാതവും മരണത്തിന് ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിലെ ഡോക്ടറുടെ മൊഴി ആ പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്നതായി. വിചാരണക്കോടതി തള്ളിയ മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യത്തില്‍  ഹൈകോടതി തിങ്കളാഴ്ച തീരുമാനമറിയിക്കും. അവശേഷിക്കുന്നത് വാദ-പ്രതിവാദം മാത്രമാണ്. ഈ സാഹചര്യത്തിലാണ് അന്തിമവാദത്തിനായി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവരാനുള്ള ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.