അടൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഈമാസം തന്നെ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ക്ഷേമവും സന്തോഷവുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാറിന്‍െറ നയപരിപാടികളും വികസനനേട്ടങ്ങളും ജനങ്ങളിലേക്കത്തെിക്കുന്നതില്‍ പ്രധാന ചുമതല വഹിക്കുന്നത് ഉദ്യോഗസ്ഥരാണ്. സിവില്‍ സര്‍വിസില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തെ തുടക്കത്തില്‍ എതിര്‍ക്കുകയും പിന്നീട് അനുകൂലിക്കുകയും ചെയ്യുന്ന നയമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 13ന് പ്രഖ്യാപിച്ച പണിമുടക്ക് രാഷട്രീയ പ്രേരിതമാണെന്നും ശമ്പളപരിഷ്കരണം സമരത്തിലൂടെ നേടിയെടുത്തതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ. ബാബു പറഞ്ഞു.
ഭരണത്തിലേറാന്‍ കഴിയുമെന്നത് പിണറായി വിജയന്‍െറ സ്വപ്നം മാത്രമാണ്. പ്രതിപക്ഷ സ്ഥാനത്തിനുവേണ്ടി വി.എസ്. അച്യുതാനന്ദനുമായി അദ്ദേഹത്തിന് മത്സരിക്കേണ്ടിവരുമെന്നും ബാബു പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് സി. രാജന്‍പിള്ള അധ്യക്ഷത വഹിച്ചു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്‍േറാ ആന്‍റണി, എം.എല്‍.എമാരായ കെ. ശിവദാസന്‍നായര്‍, പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ എന്നിവര്‍ സംസാരിച്ചു.ഇന്ന് വൈകീട്ട് 5.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.