മൂന്നാര്‍: ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി കബളിപ്പിച്ച് കൈക്കലാക്കിയെന്ന പേരില്‍ ജോയ്സ് ജോര്‍ജ് എം.പിക്കെതിരായുള്ള പരാതിയിന്മേല്‍ അന്വേഷണ നടപടി ആരംഭിച്ചു. മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫിന്‍െറ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിക്കുന്ന നടപടികളാണ് ആരംഭിച്ചത്. പരാതിക്കാരുടെ പക്കല്‍നിന്ന് കൂടുതല്‍ വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ജോയ്സ് ജോര്‍ജ് എം.പിയുടെ പേരില്‍ രണ്ടുകേസുകളാണ് ദേവികുളം പൊലീസ് ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്. കൊട്ടക്കാമ്പൂര്‍ വില്ളേജിലെ സര്‍വേ നമ്പറില്‍പ്പെട്ട നാലേക്കര്‍ ഭൂമി 2001ല്‍ തട്ടിയെടുത്തു എന്നതാണ് പരാതി. തൊടുപുഴ മുട്ടം നടുമുറ്റത്തില്‍ ബിജുവാണ് പരാതിക്കാരന്‍. കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന് വ്യവസ്ഥയുള്ള ഭൂമി എം.പിയും ബന്ധുക്കളും കൈക്കലാക്കിയെന്നാണ് ആരോപണം.
നേരത്തേ തന്നെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ദേവികുളം പൊലീസ് സ്റ്റേഷനില്‍ ആറുകേസുകളാണുണ്ടായിരുന്നത്. ഇതുംകൂടി ചേര്‍ത്ത് എം.പിക്കെതിരെ ദേവികുളം പൊലീസ് ചാര്‍ജ് ചെയ്യുന്ന എട്ടാമത്തെ കേസാണിത്. ഇത്തരത്തില്‍ കൊട്ടക്കാമ്പൂരില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി നിരവധി രാഷ്ട്രീയ പ്രമുഖര്‍ സ്വന്തമാക്കിയെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.