പത്താന്‍കോട്ട്: 1990കളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര വേദികളില്‍ വിലപ്പെട്ട മെഡലുകളുമായി അഭിമാനമായ സുബേദാര്‍ മേജര്‍ ഫത്തേ സിങ് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത് രാജ്യത്തിന് ഇരട്ടി ദു$ഖമായി.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഡിഫെന്‍സ് സര്‍വിസ് കോപ്സ് വിഭാഗത്തിലായിരുന്ന ഫത്തേഹ് സിങ് ഭീകരരുടെ ആക്രമണത്തില്‍ പിടഞ്ഞുവീഴുന്നത്. 90കളില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്‍െറ നെടുന്തൂണായിരുന്ന അദ്ദേഹം ദോഗ്ര റെജിമെന്‍റില്‍നിന്ന് 2009ല്‍ വിരമിച്ച ശേഷമാണ് ഡിഫെന്‍സ് സര്‍വിസ് കോപ്സ് വിഭാഗത്തില്‍ ചേരുന്നത്. രണ്ടുവര്‍ഷം മുമ്പ് പത്താന്‍കോട്ടില്‍ നിയമിക്കപ്പെട്ടു.
1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണമുള്‍പ്പെടെ രണ്ടു മെഡലുകള്‍ ഫത്തേ സിങ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.