തിരുവനന്തപുരം: ബന്ധുവീട്ടില്‍ വസ്തുതര്‍ക്കം പരിഹരിക്കാനത്തെിയ കൊടിക്കുന്നില്‍ സുരേഷ് എം.പിയും അയല്‍വാസിയും തമ്മിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് എം.പിക്കെതിരെ കേസെടുത്തു. അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, കൈയേറ്റശ്രമം എന്നീകുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കവടിയാര്‍ കനകനഗര്‍ സി-36ല്‍ താമസിക്കുന്ന അശോകന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ഞായറാഴ്ച എം.പിയെ കല്ളെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് അശോകനും ഭാര്യ ഗീതക്കുമെതിരെ കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അശോകനെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഗീതയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അശോകനെതിരെ കേസെടുത്ത പൊലീസ് കൊടിക്കുന്നിലിനെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എം.പിക്കെതിരായ പരാതി പരിശോധിച്ച് നടപടി കൈക്കൊള്ളാമെന്ന് പൊലീസ് ഉറപ്പുനല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.