റബര്‍ഷീറ്റിന് നാലുവര്‍ഷം മുമ്പ് കിലോഗ്രാമിന് 240 രൂപയായിരുന്നു വില. അത് പിന്നീട് 248വരെ ഉയര്‍ന്നു. ഇന്നത് 90-92ലത്തെി. കര്‍ഷകന് ലഭിക്കുന്നത് 90 രൂപയില്‍ താഴെമാത്രം. റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയെക്കാള്‍ പലപ്പോഴും 10 രൂപവരെ കുറവാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉല്‍പാദനത്തിലെ വരവും ചെലവും പൊരുത്തപ്പെടാനാകാതെ കര്‍ഷകര്‍ ദുരിതപ്പെടുന്ന കാഴ്ചയാണ് എവിടെയും. റബറിനെമാത്രം ആശ്രയിച്ചുകഴിയുന്നത് 12 ലക്ഷത്തോളം കര്‍ഷകരാണെന്നോര്‍ക്കണം. ഇതില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ പട്ടിണിയിലാണ്.
1950കളില്‍ റബര്‍ ഉല്‍പാദനം 15,000 ടണ്ണായിരുന്നു. അന്ന് 60,000 ഹെക്ടറായിരുന്നു റബര്‍കൃഷിയുടെ വിസ്തൃതി. വില കുത്തനെ വര്‍ധിച്ചതോടെ ഉല്‍പാദനവും റബര്‍കൃഷിയുടെ വിസ്തൃതിയും വര്‍ധിച്ചു. തുടര്‍ന്നുള്ള ആറു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഇത് 9.75 ലക്ഷം ടണ്ണായി ഉയര്‍ന്നു. കൃഷിയുടെ വിസ്തൃതി 8.52 ലക്ഷം ഹെക്ടറായി. കര്‍ഷകരുടെ എണ്ണം 12 ലക്ഷത്തിലധികവുമായി. കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ചെറുകിടക്കാരാണ്. തോട്ടത്തിന്‍െറ ശരാശരി വിസ്തീര്‍ണം അര ഹെക്ടറില്‍ താഴെയും. മൊത്തം ഉല്‍പാദനത്തിന്‍െറ 90 ശതമാനവും ഈ ചെറുകിട കര്‍ഷകരുടെതാണ്. അതുകൊണ്ട് വിലത്തകര്‍ച്ചയില്‍ ഏറെവലയുന്നതും ഇവരാണ്. വില ഇടിവിനെ തുടര്‍ന്ന് റബര്‍ ഉല്‍പാദനത്തില്‍ 25-30 ശതമാനംവരെ കുറവുണ്ടായതായി യുനൈറ്റഡ് പ്ളാന്‍േറഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യയുടെ കണക്കുകളില്‍ പറയുന്നു.
നാഥനില്ലാതെ റബര്‍ ബോര്‍ഡ്
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റബര്‍ബോര്‍ഡ് പൂര്‍ണമായും ഉപേക്ഷിച്ച അവസ്ഥയിലാണ്. ശമ്പളം, ഗവേഷണം, സബ്സിഡി, പരിശീലനം എന്നിവക്കായി കേന്ദ്രം അനുവദിക്കുന്ന കോടികള്‍ റബര്‍ബോര്‍ഡ് തുലക്കുകയാണ്. 2012-13ല്‍ കേന്ദ്രസര്‍ക്കാര്‍ റബര്‍ബോര്‍ഡിന് അനുവദിച്ചത് 151 കോടിയായിരുന്നു. 2014ല്‍ മാത്രം 175 കോടിയും ലഭിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ചത് 180 കോടി. ഇത്തവണ ബജറ്റില്‍ 204 കോടിയാണ് റബര്‍ബോര്‍ഡിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ കിലോ റബര്‍ഷീറ്റ് വില്‍ക്കുമ്പോഴും കര്‍ഷകരില്‍നിന്ന് രണ്ടുരൂപ നിരക്കില്‍ പിടിക്കുന്ന സെസ് ഇനത്തില്‍ ബോര്‍ഡിന് കിട്ടുന്നത് 120 കോടി. എന്നിട്ടും കര്‍ഷകദുരിതം അകറ്റാന്‍ വേണ്ടതൊന്നും റബര്‍ബോര്‍ഡില്‍നിന്ന് ലഭിക്കുന്നില്ളെന്നാണ് കര്‍ഷകരുടെയും സംഘടനകളുടെയും പരാതി. ബോര്‍ഡിന് സ്ഥിരം നാഥനില്ലാതായിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ബോര്‍ഡിന് ചെയര്‍മാനെ നിയമിക്കുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ അമാന്തം തുടരുകയാണ്. ഇപ്പോള്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനാണ് റബര്‍ബോര്‍ഡിന്‍െറ അധികച്ചുമതല. പല തസ്തികകളും ബോര്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്നു. ഉത്തരവാദിത്തപ്പെട്ട നാലു തസ്തികകളിലേക്കുള്ള നിയമനത്തിനും ഇനിയും നടപടിയായിട്ടില്ല. കൃഷി, ഗവേഷണം, വ്യാപനം എന്നിവയുടെ ചുമതലയുള്ള പ്രൊഡക്ഷന്‍ കമീഷണറുടെ തസ്തിക 2014 ഫെബ്രുവരി മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബോര്‍ഡിന്‍െറ സാമ്പത്തിക-ഭരണമേല്‍നോട്ടം വഹിക്കേണ്ട സെക്രട്ടറി സ്ഥാനത്ത് ആളില്ലാതായിട്ട് വര്‍ഷങ്ങളായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും കമ്പനികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 29 അംഗ റബര്‍ബോര്‍ഡിന്‍െറ കാലാവധി തീര്‍ന്നിട്ട് രണ്ടു വര്‍ഷമാകുകയാണ്.
2014 സെപ്റ്റംബറില്‍ ഷീല തോമസ് അസോസിയേഷന്‍ ഓഫ് നാചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസിന്‍െറ അധ്യക്ഷസ്ഥാനത്ത് നിയമിതയായതോടെയാണ് ബോര്‍ഡിന് സ്ഥിരം ചെയര്‍മാനില്ലാതായത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താന്‍പോലും റബര്‍ബോര്‍ഡില്‍ ഉദ്യോഗസ്ഥരില്ളെന്നതാണ് അവസ്ഥ. അതേസമയം, കേരളത്തിലെ റബര്‍കൃഷി അവസാനിപ്പിച്ച റബര്‍ബോര്‍ഡ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി വ്യാപനത്തിനുള്ള ശ്രമത്തിലാണ്. കേരളത്തിലെ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട കോടികളാണ് വര്‍ഷംതോറും റബര്‍ബോര്‍ഡ് ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുക്കുന്നത്. ഇവിടെ 25,000 രൂപയാണ് കര്‍ഷകര്‍ക്കുള്ള സബ്സിഡിയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 35,000 രൂപവരെ നല്‍കുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട റബര്‍പാര്‍ക്ക് ബോര്‍ഡ് സ്ഥാപിച്ചത് ത്രിപുരയിലും.
കേരളത്തില്‍നിന്ന് റബര്‍ബോര്‍ഡിന്‍െറ പ്രവര്‍ത്തനം ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നീക്കവും നടന്നുവരുകയാണ്. ഇതിനകം രണ്ടു സോണല്‍ ഓഫിസുകള്‍ അസമിലേക്ക് മാറ്റിക്കഴിഞ്ഞു. 50,000 ടണ്ണില്‍ താഴെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആകെ ഉല്‍പാദനമെന്നിരിക്കെ കൃഷിവ്യാപനത്തിനായി ബോര്‍ഡ് പ്രതിവര്‍ഷം അവിടെ ചെലവഴിക്കുന്നത് 40 കോടി രൂപവരെയാണ്. റബര്‍കൃഷിയില്‍ കേരളം സമ്പൂര്‍ണത കൈവരിച്ചുവെന്നാണ് റബര്‍ബോര്‍ഡിന്‍െറ വിലയിരുത്തല്‍. എന്നാല്‍, 99 ശതമാനം റബര്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ക്കായി റബര്‍ബോര്‍ഡ് സമ്മാനിക്കുന്നത് എന്നും ദുരിതംമാത്രം.
സബ്സിഡി അപേക്ഷകള്‍ ചുവപ്പുനാടയില്‍
റബര്‍പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിര പദ്ധതിയിലേക്ക് അപേക്ഷിച്ചവരില്‍ 2.50 ലക്ഷത്തിനും ഇപ്പോഴും ആനുകൂല്യം ലഭിച്ചിട്ടില്ല. രജിസ്ട്രേഷന്‍ ആരംഭിച്ച് ഒരുവര്‍ഷമാകുന്നെങ്കിലും സര്‍ക്കാര്‍ നീക്കിവെച്ച 300 കോടിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 50 കോടിയില്‍ താഴെമാത്രം. ജൂലൈ നാലു മുതല്‍ ഒക്ടോബര്‍ 15വരെയുള്ള കര്‍ഷകരുടെ ബില്ലുകളില്‍ മാത്രമാണ് ഇതുവരെ ധനസഹായം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ ബില്ലുകള്‍ സമര്‍പ്പിക്കാമെന്നതിനാല്‍ സബ്സിഡി കാത്ത് ലക്ഷക്കണക്കിന് ബില്ലുകള്‍ കെട്ടിക്കിടക്കുകയുമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.