തിരുവനന്തപുരം: ശത്രുപക്ഷത്ത് നില്‍ക്കുന്ന ബന്ധുവാണ് എം.പി. വീരേന്ദ്രകുമാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീരേന്ദ്രകുമാറുമായി ശത്രുതയിലല്ല സി.പി.എമ്മെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബന്ധുക്കളുമായുള്ള പിണക്കം ഏതെങ്കിലും ഘട്ടത്തില്‍ പരിശോധിക്കപ്പെടും. നിലപാടിലുറച്ച് വീരേന്ദ്രകുമാറിന് യു.ഡി.എഫില്‍ നില്‍ക്കാനാവില്ല. അതു തീരുമാനിക്കേണ്ടത് ജനതാദളാണ്. മന്ത്രിസ്ഥാനം വിട്ടുവരണം. അപ്പുറത്തെ മുന്നണിയില്‍ നിന്ന് ഇപ്പുറത്തെ മുന്നണിയെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ശരിയാവില്ല. സി.പി.എമ്മിന് ഒറ്റക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. എന്നാല്‍, എല്‍.ഡി.എഫിനു വേണ്ടി നിലകൊള്ളും.
മുസ്ലിം ലീഗിനോട് എക്കാലത്തും സി.പി.എമ്മിന് ഒരേ സമീപനമാണ്. അതു മാറ്റേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ തീരുമാനിച്ചിട്ടില്ല. ഇന്ത്യന്‍ മാര്‍ഷല്‍ അക്കാദമിയില്‍ ആയോധനകല പഠിക്കാനാഗ്രഹിക്കുന്ന സി.പി.എമ്മുകാരെ തടയില്ല. സി.പി.എം യോഗക്കും ക്ഷേത്രത്തില്‍ പോകുന്നതിനും എതിരല്ല.
ഗാന്ധിജിയുടെ പാദത്തില്‍ സാഷ്ടാംഗം വീണിട്ടാണ് നാഥുറാം ഗോദ്സെ വെടിവെച്ചതെന്ന് കുമ്മനം രാജശേഖരന്‍െറ മുന്നില്‍ നമസ്കാരം പറയുന്നവര്‍ ഓര്‍ക്കണം. ബിഷപ്പിനെ കാണാന്‍ ചെന്ന കുമ്മനവും സാഷ്ടാംഗം പ്രണമിച്ചു. കല്‍ബുര്‍ഗിയെ കൊല്ലാന്‍ ചെന്നവരും നമസ്കരിച്ചിട്ടാണ് ചെയ്തതെന്നും കോടിയേരി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.