ഗാന്ധിനഗര്‍: അമിതമായി ഗുളിക കഴിച്ച അഞ്ച് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍. കോഴഞ്ചേരി ഗവ. മഹിളാ മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗമായ ഒന്നാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
മേട്രണ്‍ വഴക്കുപഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പറയുന്നു. രണ്ടാഴ്ച മുമ്പ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്‍െറ പേരില്‍ യുവാവിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ഈ പെണ്‍കുട്ടി പോയവിവരം മറ്റ് അഞ്ച് കുട്ടികള്‍ക്കും അറിയാമായിരുന്നുവെന്നും അവര്‍ അനുകൂലിച്ചെന്നും മേട്രണ്‍ ആരോപിച്ചിരുന്നു. മേട്രന്‍െറ ശകാരത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയുന്നു.
എന്നാല്‍, സ്കൂളില്‍നിന്ന് വന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണംപോലും കഴിക്കാതെ കിടന്നതോടെയുള്ള അന്വേഷണത്തിലാണ് അമിതമായി പാരാസെറ്റാമോള്‍ കഴിച്ച വിവരം അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്ന് മേട്രണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥിനികള്‍ അമിത ഗുളിക കഴിച്ച് ആശുപത്രിയില്‍ എത്തിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും മഹിളാമന്ദിരം അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടില്ളെന്ന് എസ്.ഐ അശ്വിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.