തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇത്തവണ ചെലവേറും. വിവിധ കമ്മിറ്റികള്‍ക്കുള്ള വിഹിതം ഉള്‍പ്പെടെ കലോത്സവത്തിന്‍െറ മൊത്തം ചെലവ് 1.75 കോടി രൂപയാകുമെന്നാണ് കണക്ക്. വിവിധ സബ്കമ്മിറ്റികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക, വിജയികള്‍ക്കുള്ള സമ്മാനത്തുക, വിധികര്‍ത്താക്കളുടെ പ്രതിഫലം എന്നിവയുള്‍പ്പെടെയാണിത്. വിവിധ കമ്മിറ്റികള്‍ക്കുള്ള വിഹിതം ഒരു കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 85 ലക്ഷം രൂപയാണ് കമ്മിറ്റികള്‍ക്ക് നല്‍കിയത്.
സ്റ്റേജ്, പന്തല്‍ എന്നിവ 24ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്. കഴിഞ്ഞവര്‍ഷം ഇത് 16ലക്ഷമായിരുന്നു. 25ലക്ഷം രൂപയാണ് ഭക്ഷണത്തിനനുവദിച്ചിട്ടുള്ളത്. ഒരു ദിവസത്തെ ഭക്ഷണത്തിനുമാത്രം മൂന്നരലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. വെളിച്ചം, ശബ്ദക്രമീകരണങ്ങള്‍ക്ക് 18 ലക്ഷം രൂപയും താമസസൗകര്യം ഒരുക്കാന്‍ 11.30 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഹോട്ടല്‍ വാടകയിനത്തില്‍ മാത്രം പത്തുലക്ഷത്തിലധികം ചെലവുവരുമെന്നാണ് ബന്ധപ്പെട്ട സബ്കമ്മിറ്റികള്‍ പറയുന്നത്. സാംസ്കാരിക പരിപാടികള്‍ക്ക് രണ്ടര ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
രജിസ്ട്രേഷന്‍ 60,000, ഫലപ്രഖ്യാപനം 1.30 ലക്ഷം, ഘോഷയാത്ര 1.20ലക്ഷം, പ്രോഗ്രാം 2.70 ലക്ഷം, സ്വീകരണം 60,000, ഗതാഗതം മൂന്ന് ലക്ഷം, വെല്‍ഫെയര്‍ ഒരു ലക്ഷം. സുരക്ഷ 90,000, ട്രോഫി 70,000, സുവനീര്‍ 50,000, സംസ്കൃതോത്സവം 35,000, അറബിക് കലോത്സവം 35,000, മീഡിയ 10,000 എന്നിങ്ങനെയാണ് മറ്റ് കമ്മിറ്റികള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.