തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനത്തെുന്ന പ്രതിഭകളെ ലക്ഷ്യസ്ഥാനത്തത്തെിക്കാന്‍ 24 മണിക്കൂറും വാഹന സര്‍വിസ്.
കലോത്സവ ഗതാഗത കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നഗരത്തിലെ പ്രമുഖ സ്കൂളുകളുടെ ബസുകളും ‘മാധ്യമം’ ഒരുക്കുന്ന വാഹനവുമാണ് മത്സരാര്‍ഥികളെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഉപയോഗിക്കുക.
രാവിലെ താമസകേന്ദ്രങ്ങളില്‍നിന്ന് കുട്ടികളെ തൈക്കാട് പൊലീസ് മൈതാനത്തെ ഭക്ഷണപ്പന്തലില്‍ എത്തിക്കും. അവിടെ നിന്ന് വിവിധ വേദികളിലേക്കും. ഉച്ചക്ക് ഇവരെ വീണ്ടും ഭക്ഷണപ്പന്തലിലും തിരികെ വേദികളിലും എത്തിക്കും.
രാത്രി ഭക്ഷണപ്പന്തല്‍ വഴി താമസസ്ഥലത്തും എത്തിക്കും. തൈക്കാട് ഗവ. വിമന്‍സ് കോളജ്, പുത്തരിക്കണ്ടത്തെ പ്രധാനവേദിയുടെ പിറകിലെ മൈതാനം എന്നിവയാണ് പാര്‍ക്കിങ്ങിനായി കണ്ടത്തെിയിരിക്കുന്നത്.  
പട്ടം ഗവ. ഗേള്‍സ്, പേരൂര്‍ക്കട ഗവ. ഗേള്‍സ് സ്കൂള്‍, നിര്‍മല ഭവന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എസ്.എം.വി.എച്ച്.എസ്.എസ്, വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഫോര്‍ട്ട് മിഷന്‍ സ്കൂള്‍, ഹോളി എയ്ഞ്ചല്‍സ് തുടങ്ങിയ സ്കൂളുകളുടെ ബസുകളിലായിരിക്കും മത്സരാര്‍ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുക.
ഈ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനക്ക് വിധേയമാക്കുകയും അവര്‍ക്ക് ബോധവത്കരണ ക്ളാസ് നല്‍കുകയും ചെയ്യും.
നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിന്‍െറ സഹകരണത്തോടെ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാനും ഗതാഗത വകുപ്പിന് പരിപാടിയുണ്ട്. എ.ടി. ജോര്‍ജ് എം.എല്‍.എ ചെയര്‍മാനും എ.കെ. അജീബ് കണ്‍വീനറുമായാണ് ഗതാഗത കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.