തിരുനെൽവേലി ബസപകടം: മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തിരുനെൽവേലി ബസപകടത്തിൽപ്പെട്ടർക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടർനടപടികൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. തിരുനെൽവേലി കലക്ടർ, എസ്.പി എന്നിവരുമായി ഐ.ജി ബന്ധപ്പെടുന്നുണ്ട്.

എ.ഡി.എമ്മിന്‍റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘത്തെ നാഗർകോവിലേക്ക് അയക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുക, മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.