പ്രവാസികാര്യമന്ത്രാലയം: തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കിയ കേന്ദ്രത്തിൻെറ നടപടിയിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. പ്രവാസികാര്യമന്ത്രാലയം വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കുന്നുവെന്ന തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ശരിയായ രീതിയിൽ പഠിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും പ്രവാസികൾ ഇന്ത്യയുടെ വളർച്ചക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാറിൻെറ തീരുമാനം പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും. അതിനാൽ ഇത് പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് പരിപാടി റദ്ദാക്കിയതിലും മുഖ്യമന്ത്രി ഉത്കണ്ഠ അറിയിച്ചു. പരിപാടി മുടക്കമില്ലാതെ ഇത്തവണയും നടത്തണമെന്നാണ് തൻെറ അപേക്ഷയെന്നും ഉമ്മൻചാണ്ടി കത്തിൽ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്‍റെ പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള ശിപാർശക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.