തൃശൂര്‍: തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്‍െറ ആന രാമചന്ദ്രന്‍െറ പാപ്പാന്‍ ഷിബുവിന്‍െറ മരണത്തില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിലെയും പേരാമംഗലം പൊലീസിലെയും ചിലര്‍ക്ക് ബന്ധമുണ്ടെന്ന് അയാളുടെ അമ്മ ഇടുക്കി ഉടുമ്പന്‍ചോല കാന്തിപ്പാറ സേനാപതി മുനിയറക്കുന്ന് കരയില്‍ പള്ളത്ത് വീട്ടില്‍ അമ്മിണി കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാമചന്ദ്രന്‍െറ ആഹാരത്തില്‍ ബ്ളേഡ് കഷണങ്ങള്‍ കണ്ടത്തെിയ കേസിന്‍െറ അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിലാണ് ഷിബു മരിച്ചത്. യഥാര്‍ഥ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് അവര്‍ പരാതി നല്‍കി. മകന്‍ ആത്മഹത്യ ചെയ്തതല്ളെന്നും മകന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി പേരാമംഗലം എസ്.ഐ വര്‍ഗീസ് നല്‍കുന്നില്ളെന്നും അവര്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തെ കരാറില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ പാപ്പാനാകുമ്പോള്‍ത്തന്നെ ഷിബുവിന് ഭീഷണിയുണ്ടായിരുന്നു. അപകടകാരിയായ ആനയുടെ പാപ്പാനാകാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്ന വ്യവസ്ഥയിലാണ് കരാറൊപ്പിട്ടത്. കരാര്‍ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ്, ആഗസ്റ്റ് 14നാണ് ആനയുടെ ആഹാരത്തില്‍ ബ്ളേഡ് കണ്ടത്. പിന്നാലെ ഷിബു മരിച്ചു. വിഷം കഴിച്ചാണ് മരണമെന്നാണ് പറയുന്നത്. മൃതദേഹം ദഹിപ്പിക്കണമെന്ന് പേരാമംഗലത്തുനിന്ന് എത്തിയ ചിലര്‍ നിര്‍ബന്ധിച്ചു. താന്‍ വഴങ്ങിയില്ല. കേസിന് പോകരുതെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു. അടിമാലിയില്‍ താമസിക്കുന്ന ഷിബുവിന്‍െറ ഭാര്യയെ ഇവര്‍ നേരില്‍ കണ്ട് കേസിന് പോകാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തു. ഭാര്യ പരാതി നല്‍കിയിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രണ്ടുതവണ പേരാമംഗലം സ്റ്റേഷനില്‍ ചെന്നു. തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹിയുമായി സംസാരിച്ച ശേഷമാണ് എസ്.ഐ റിപ്പോര്‍ട്ട് തരാന്‍ വിസമ്മതിച്ചത്. മേലാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാദം നടക്കുമ്പോള്‍ ഒരുദിവസം ഷിബുവിന്‍െറ ഫോണില്‍ വിളിച്ച തനിക്ക് ആരെല്ലാമോ മകനെ മര്‍ദിക്കുകയാണെന്ന് സംശയം തോന്നിയിരുന്നു. പിന്നാലെ പേരാമംഗലം പൊലീസ് വിളിച്ച് മകന്‍ വിഷം കഴിച്ച് ആശുപത്രിയിലാണെന്ന് അറിയിച്ചു. ഐ.സി.യുവിലായിരുന്ന ഷിബുവിനെ കാണാന്‍ സമ്മതിച്ചില്ല.
ആനയുടെ ആഹാരത്തില്‍ ബ്ളേഡ് കണ്ടതിന്‍െറ തലേന്ന് പണം കടം കൊടുക്കാത്തതിന് ഷിബുവുമായി സഹായി വഴക്കിടുയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അഞ്ച് ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്ന് ഷിബു തന്നോട് പറഞ്ഞിരുന്നു. എ.ടി.എം കാര്‍ഡ് അന്വേഷിച്ചപ്പോള്‍ ദേവസ്വം അധികൃതരും പൊലീസും ഒഴിഞ്ഞുമാറി. ഷിബു താമസിച്ച വാടക മുറിയിലെ മേശയില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയുണ്ടായിരുന്നു. മേശയോടൊപ്പം പണം കാണാതായി. കേസില്‍ സഹായം അഭ്യര്‍ഥിച്ച് ആനത്തൊഴിലാളി യൂനിയന്‍ ഭാരവാഹിയായ കുന്നംകുളം എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ കണ്ടെങ്കിലും ഫലമുണ്ടായില്ളെന്ന് ഷിബു തന്നോട് പറഞ്ഞിരുന്നു.
രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും അമ്മിണി പരാതി അയച്ചിട്ടുണ്ട്. സഹായിയായ പൊതുപ്രവര്‍ത്തകന്‍ എം.ആര്‍. രവീന്ദ്രനും ഷിബുവിന്‍െറ സഹോദരി സീമ മനോജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.