ദലിത് ലീഗ് കൗണ്‍സിലറുടെ മുണ്ട് ഉരിഞ്ഞ സംഭവം; യു.ഡി.എഫ് സമരത്തിന്


തൊടുപുഴ: പട്ടികജാതിക്കാരനായ മുസ്ലിം ലീഗ് കൗണ്‍സിലറെ മുനിസിപ്പാലിറ്റി വാര്‍ഡ് സഭയില്‍ മര്‍ദിച്ച് ജാതിപ്പേര് വിളിച്ച് മുണ്ട് ഉരിഞ്ഞ സംഭവത്തിന്‍െറ അന്വേഷണത്തില്‍ പൊലീസ് നിഷ്ക്രിയമെന്ന് ആരോപിച്ച് തൊടുപുഴയിലെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്.
സംഭവം നടന്ന് എട്ട് ദിവസമായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച തൊടുപുഴ മുട്ടത്തത്തെുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മുഹമ്മദ് വെട്ടിക്കല്‍, കണ്‍വീനര്‍ ജോണ്‍ നെടിയപാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 സി.പി.എം ലോക്കല്‍ സെക്രട്ടറി എം.പി. ഷൗക്കത്തലിയുടെ വീടിനുനേരെ കല്ളെറിഞ്ഞ സംഭവം, കൗണ്‍സിലറെ ആക്രമിച്ചതിനെതിരെ ജനരോഷം ഉയര്‍ന്നതിന്‍െറ ജാള്യം മറക്കാനായി നടത്തിയ നാടകമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് സംഭവത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയില്ളെങ്കിലും വേണ്ട ഇടപെടലുകള്‍ നടത്തിയെന്നും അവര്‍ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.
 ലോക്കല്‍ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സിനിമാതാരമായ തന്‍െറ മകന്‍െറ പേര് ഉപയോഗിച്ച് രാഷ്ട്രീയലാഭം കൊയ്യാനാണ് ലോക്കല്‍ സെക്രട്ടറി ശ്രമിക്കുന്നത്. ദേശാടനപ്പക്ഷികളെ പോലെ വിവിധ പാര്‍ട്ടികളില്‍ ചേക്കേറുകയും അധികാരസ്ഥാനങ്ങള്‍ക്കായി പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകരെ ചവിട്ടിപ്പുറത്താക്കി കുടുംബമഹിമയും തന്‍പ്രമാണിത്തവും പറയുന്ന ലോക്കല്‍ സെക്രട്ടറിക്ക് ജില്ലാ-സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിപ്പെടാനുള്ള കുറുക്കുവഴിയാണിതെന്നും അവര്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.