മണ്ണ് നീക്കലിന് അനുമതി നൽകാൻ ഏജൻസിക്ക് ചുമതല നൽകിയോ എന്ന് ഹൈകോടതി

കൊച്ചി: മലകളിൽ നിന്ന് അടക്കം വലിയതോതിൽ മണ്ണ് നീക്കാൻ അനുമതി നൽകാൻ ഏതെങ്കിലും ഏജൻസിക്ക് സർക്കാർ ചുമതല നൽകിയോയെന്ന് ഹൈകോടതി. പരിസ്ഥിതിക്ക് ഭീഷണിയായ മലകളിൽനിന്ന് അടക്കം മണ്ണ് നീക്കുന്നത് തടയാൻ പര്യാപ്തമല്ലാത്ത ഖനന നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. വൻതോതിൽ മണ്ണ് നീക്കാൻപോലും ഏതെങ്കിലും അംഗീകൃത ഏജൻസിക്ക് അനുമതി നൽകാമെന്ന കേരള മൈനർ മിനറൽ കൺെസഷൻ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണികൃഷ്ണനാണ് ഹരജി നൽകിയിരിക്കുന്നത്.

Tags:    
News Summary - Whether the agency was tasked to grant permission for soil removal - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.