നീതി ഉറപ്പാക്കുന്നതരത്തില്‍ നിയമസംവിധാനം പരിഷ്കരിക്കണം -ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: രാജ്യത്തെ നിലവിലെ ക്രിമിനല്‍ നിയമസംവിധാനങ്ങള്‍ യഥാര്‍ഥ കുറ്റവാളികള്‍ പോലും രക്ഷപ്പെടുന്ന തരത്തില്‍ അനുകൂലമാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. കെമാല്‍ പാഷ. തികച്ചും യാന്ത്രികമായ ഈ സംവിധാനം ഇരകള്‍ക്ക് അര്‍ഹിക്കുന്ന നീതി ഉറപ്പാക്കുന്നരീതിയില്‍ അടിയന്തരമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗവ. ലോ കോളജില്‍ സെന്‍റര്‍ ഫോര്‍ ലോ ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സത്യത്തിന്‍െറ പിറകില്‍ നില്‍ക്കുന്നതിന് പകരം കുറ്റാരോപിതരുടെ പിന്നാലെ പോകുന്നതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തകരാര്‍. ബലാത്സസംഗക്കേസുകളില്‍ വിചാരണ കഴിഞ്ഞാലും ഇരകളുടെ നിലവിളി അവസാനിക്കുന്നില്ല. ഇത്തരം കേസുകളില്‍ ഇവര്‍ക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ല. ഇവരുടെ ആവശ്യം മനസ്സിലാക്കി സര്‍ക്കാര്‍ ഇടപെടണം. നിലവിലെ നീതിസംവിധാനം സാങ്കേതികമായി പ്രതികള്‍ക്ക് അനുകൂലമാണ്. പൊലീസ് യാന്ത്രികമായാണ് കേസുകളില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നത്. അതിലും യാന്ത്രികമായാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുന്നത്.  പീഡനക്കേസില്‍ ജയിലില്‍ അകപ്പെടുന്ന പ്രതികള്‍ സര്‍ക്കാറിന്‍െറ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി തടിച്ചുകൊഴുക്കുകയാണ്. പക്ഷേ, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇരകള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ചില കേസുകളില്‍ ലഭിക്കുന്നത് തുച്ഛമായ പണമാണ്. പീഡനക്കേസുകളില്‍ വിചാരണ സമയത്തും അവരനുഭവിച്ച പീഡനങ്ങള്‍ ഏറ്റുപറയേണ്ടിവരുന്നത് ദു$ഖകരമാണ്. ജനങ്ങളുടെ ജീവിതവും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്. പാര്‍ലമെന്‍റില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതിചെയ്യുമ്പോഴും ഇരകള്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മാറ്റക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ളെന്നും ഇത് പ്രധാന ന്യൂനതയാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
 മിസൗറി സര്‍വകലാശാലയിലെ പ്രഫ. ഡോ. ജോവാന്‍ കാത്സ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. ശില്‍പശാല ചൊവ്വാഴ്ച സമാപിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.