മാവോവാദി ഭീഷണി: വനാതിര്‍ത്തിയില്‍ കര്‍ണാടക സുരക്ഷ ശക്തമാക്കി

ചെറുപുഴ (കണ്ണൂര്‍): സംരക്ഷിത വനമേഖലയിലുള്‍പ്പെടെ മാവോവാദി സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്ന ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ കര്‍ണാടക വനംവകുപ്പ് സുരക്ഷ ശക്തമാക്കുന്നു. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം, കോഴിച്ചാല്‍ റവന്യൂ, കാനംവയല്‍ പ്രദേശങ്ങളോട് ചേര്‍ന്ന മുണ്ടറോട്ട് ഡിവിഷനിലാണ് സ്പെഷല്‍ പൊലീസിനെ കൂടുതലായി വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്തുന്നത്.കേരളത്തില്‍ വനംവകുപ്പ് ജീവനക്കാരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് കര്‍ണാടക  വനംവകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നത്. ഇതിന്‍െറ ഭാഗമായി വനാതിര്‍ത്തിയോട് ചേര്‍ന്ന് സുരക്ഷാ ബാരക്കുകള്‍ നിര്‍മിച്ചുവരുകയാണ്.  ഇഷ്ടികകള്‍ ഉപയോഗിച്ച് സ്ഥിരം ബാരക്കുകള്‍ പണിയുന്നു. ഒരു ഫോറസ്റ്റ് ഗാര്‍ഡും രണ്ട് വാച്ചര്‍മാരുമാണ് മുണ്ടറോട്ട് ഡിവിഷനില്‍ ജോലി ചെയ്യുന്നത്. റേഞ്ചറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഡിവിഷനിലാണ്. നിലവില്‍ ഇവരുടെ സുരക്ഷക്ക് കര്‍ണാടക സ്പെഷല്‍ പൊലീസിലെ ഒരു എ.എസ്.ഐ ഉള്‍പ്പെടെ 14 സേനാംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.