ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ളാസയില്‍ നിന്ന് വാഹന പാസ് ലഭിക്കുന്നതിന് കാലതാമസത്തെക്കുറിച്ച് പരാതി നല്‍കിയ യുവാവിനെ ഓഫിസില്‍ വിളിച്ചുവരുത്തി പുതുക്കാട് സി.ഐ ഭീഷണിപ്പെടുത്തിയതായി പരാതി. ചെങ്ങാലൂര്‍ നീലങ്ങാട്ട് ഗോപകുമാറാണ് പരാതിക്കാരന്‍. ഇതുസംബന്ധിച്ച് ഇയാള്‍ ഐ.ജിക്ക് പരാതി നല്‍കി.
ടോള്‍ പ്ളാസയില്‍ നിന്ന് വാഹനപാസ് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുവെന്നുകാണിച്ച് ഗോപകുമാര്‍ പുതുക്കാട് സി.ഐക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗോപകുമാറിനെയും ടോള്‍ കമ്പനി മാനേജര്‍ക്കൊപ്പം സി.ഐ തന്‍െറ ഓഫിസിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇദ്ദേഹം ഐ.ജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. തന്‍െറ പരാതി അന്വേഷിച്ചോ എന്ന് ചോദിച്ചപ്പോള്‍ സി.ഐ ക്ഷുഭിതനായത്രേ. ഇക്കാര്യം അന്വേഷിക്കേണ്ട ചുമതല പൊലീസിനല്ളെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ ടോള്‍ പ്ളാസയില്‍ പ്രശ്നമുണ്ടാക്കിയെന്നും സ്ത്രീജീവനക്കാരെ ദേഹോപദ്രവം ഏല്‍പിച്ചെന്നുമുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കുമെന്ന് സി.ഐ ഭീഷണിപ്പെടുത്തിയതായി ഗോപകുമാര്‍ പരാതിയില്‍ പറയുന്നു. ഗോപകുമാര്‍ ഐ.ജിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണ ചുമതല ചാലക്കുടി ഡിവൈ.എസ്.പി ടോള്‍ പ്ളാസയുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ അനേഷണം നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.