ചന്ദ്രബോസ് വധക്കേസ്: വാദം ഇന്ന് പൂർത്തിയാകും


തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് നിസാമിനെ കേരളത്തില്‍ നിന്നും മാറ്റാനുള്ള നീക്കം വിചാരണകോടതി തടഞ്ഞു. ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അവിടത്തെ കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍ ജയില്‍ അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷയാണ് വിചാരണ നടക്കുന്ന ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയത്.
ജയില്‍ അധികൃതര്‍ക്ക് ബംഗളൂരു പൊലീസ് നല്‍കിയ വാറന്‍റിനൊപ്പമാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസ് വിധിയുടെ ഘട്ടത്തില്‍ എത്തിയിരിക്കെ, ജയില്‍ മാറ്റം സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കാണിച്ചാണ് കോടതി അപേക്ഷ തള്ളിയത്.
നിസാമിനെ ചൊവ്വാഴ്ച ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കാനായിരുന്നു നിര്‍ദേശം. ഭവനഭേദനം, പീഡനം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുന്ന കേസിലാണ് ബംഗളൂരു കോടതിയുടെ വാറന്‍റ്. ബംഗളൂരുവില്‍ മോഡലായ യുവതി നല്‍കിയ പരാതിയിലാണിത്. തിങ്കളാഴ്ച പ്രതിഭാഗത്തിന്‍െറ അന്തിമ വാദം നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച ജയില്‍ അധികൃതരുടെ അപേക്ഷ കോടതി പരിഗണിച്ചത്. നിസാമിനെ കൊണ്ടുപോകാന്‍ ബംഗളൂരു പൊലീസ് വിയ്യൂരിലത്തെിയിരുന്നു. കേസില്‍ പ്രതിഭാഗത്തിന്‍െറ അന്തിമവാദം തിങ്കളാഴ്ചയും പൂര്‍ത്തിയായില്ല. ചൊവ്വാഴ്ച വാദം തുടരും. പ്രോസിക്യൂഷന്‍െറ മറുപടിവാദവും ചൊവ്വാഴ്ച പൂര്‍ത്തിയായേക്കും. അങ്ങനെയാണെങ്കില്‍ കേസ് വിധി പറയുന്ന ദിവസം കോടതി നിശ്ചയിക്കും. ഇതിനിടെ, വിചാരണ മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് നിസാം സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രീം കോടതി കേസില്‍ കോടതിയില്‍ ഹാജരാക്കിയ സീഡി സംബന്ധിച്ച പരാതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.