പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞ ഡി.വൈ.എസ്.പിക്ക് സ്ഥലം മാറ്റം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയുടെ സമാന്തര പാതയിലൂടെ യാത്ര ചെയ്ത കുടുംബത്തെ അപമാനിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രന് സ്ഥലം മാറ്റം. കാസർകോട്ടേക്കാണ് രവീന്ദ്രന് സ്ഥലം മാറ്റം ലഭിച്ചത്. റൂറൽ എസ്.പിയുടെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഡി.വൈ.എസ്.പിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രവീന്ദ്രന് പകരം എസ്. സാജുവിനാണ് ചുമതല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സമാന്തര പാതയിലൂടെ യാത്ര ചെയ്ത ഒറ്റപ്പാലത്തുനിന്നുള്ള കുടുംബത്തിൻെറ കാർ മഫ്ടിയിൽ എത്തിയ ഡി.വൈ.എസ്.പി തടഞ്ഞത്. പഞ്ചായത്ത് റോഡ് പ്രദേശവാസികൾക്കുള്ളതാണെന്നും മറ്റുള്ളവർ ടോൾ നൽകി യാത്ര ചെയ്യണമെന്നുമായിരുന്നു ഡി.വൈ.എസ്.പി പറഞ്ഞത്. ഡി.വൈ.എസ്.പി ഇവരെ തടഞ്ഞ് സംസാരിക്കുന്നതിൻെറ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ടോൾ നൽകി യാത്ര ചെയ്യണമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരോട് ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്ന് തൃശൂർ റേഞ്ച് ഐ.ജിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ടോൾ കമ്പനിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നുമെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ടായി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.