കോഴഞ്ചേരി: അടൂരിൽ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചക്ക് ഒന്നരയോടെ മഹിളാ മന്ദിരത്തിലെ ശുചിമുറിയില്‍ കയറിയ പെൺകുട്ടി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അന്തേവാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
9, 10 ക്ലാസുകളില്‍ പഠിക്കുന്ന അടൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികൾ ഡിസംബറിലാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് പെൺകുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവിലെത്തിച്ച് 11ല്‍ അധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.