സ്വാമി വിവേകാനന്ദന്‍െറ കാവി ചിലര്‍ ദുരുപയോഗം ചെയ്യുന്നു -ചെന്നിത്തല

തിരുവനന്തപുരം: നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വാമി വിവേകാനന്ദന്‍െറ കാവി ചില ശക്തികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വിവേകാനന്ദന്‍ കാവിയുടുത്തത്. എന്നാല്‍, ചിലര്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ കാവിപുതക്കുന്നു. ഇതിനെതിരെ യുവാക്കള്‍ അണിചേരണം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍െറ യൂത്ത് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതി യുവാക്കളിലൂടെ സാധ്യമാക്കണമെന്നാണ് സ്വാമി പഠിപ്പിച്ചത്. ഇത് അനുവര്‍ത്തിക്കാനാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചത്. ഇതെല്ലാം കീഴ്മേല്‍ മറിച്ച് വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ യുവാക്കളെ രംഗത്തിറക്കുന്നു. ഇവരുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.