ബി.ജെ.പി നില മെച്ചപ്പെടുത്തിയത് വോട്ട് വില്‍ക്കല്‍ നിര്‍ത്തിയതുമൂലം -സി.പി.എം

തിരുവനന്തപുരം: വോട്ട് മറിച്ചുവില്‍ക്കല്‍ നിര്‍ത്തിയത് മൂലമാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തിയെന്ന പ്രതീതി ഉണ്ടായതെന്ന് സി.പി.എം വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍െറ തകര്‍ച്ചയും ബി.ജെ.പിക്ക് വോട്ട് ലഭിക്കാന്‍ ഇടയാക്കിയെന്ന് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി നിരീക്ഷിച്ചു.

മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അവരുടെ വോട്ട് മറിച്ചുവിറ്റിരുന്നു. ഇത്തവണ അതുണ്ടായില്ല. അതാണ് കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് വോട്ട് കൂടാന്‍ കാരണം. ബി.ജെ.പിയുടെ വോട്ട് വര്‍ധനയെ ഗൗരവമായി കാണണം. ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത വേണം. കോണ്‍ഗ്രസിന്‍െറ തകര്‍ച്ച മുതലെടുക്കാന്‍ സി.പി.എമ്മിന് കഴിയണമെന്നും അഭിപ്രായമുയര്‍ന്നു. ബി.ജെ.പിയുടെ നിയന്ത്രണം ആര്‍.എസ്.എസ് ഏറ്റെടുക്കുകയാണ്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറാന്‍ കഴിഞ്ഞെങ്കിലും തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എം ജാഗ്രത കാട്ടി. ഇതുമൂലം ഒരിടത്തും ബി.ജെ.പിക്ക് മുന്‍തൂക്കം നേടാന്‍ കഴിഞ്ഞില്ല. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ്. ഇത് മുന്നില്‍കണ്ട് പ്രതിരോധിക്കാന്‍ നടപടി കൈക്കൊള്ളണം. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്‍െറ മുന്നൊരുക്കങ്ങളും വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.