കോഴിക്കോട്: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി. മുജീബ്റഹ്മാന്‍. പ്രവാസികാര്യ വകുപ്പ് പുന$സ്ഥാപിച്ച് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരോട് നീതികാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വികസനത്തിനും വളര്‍ച്ചക്കും ഏറെ സഹായകമായ പ്രവാസികളെ പരിഗണിക്കുന്നതിനുപകരം തുടര്‍ച്ചയായ അവഗണനയിലൂടെയാണ് സര്‍ക്കാര്‍ അവരെ അഭിമുഖീകരിക്കുന്നത്. പ്രവാസികളുടെ അവകാശങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടാന്‍ കാരണമാവുകയാണ് ഇത്തരം നടപടികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.