വിദഗ്ധ തൊഴിലാളികള്‍ ഇനി വിരല്‍ത്തുമ്പില്‍

തൃശൂര്‍: പ്രാദേശിക തലത്തില്‍ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ളിക്കേഷനുമായി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ്. സംസ്ഥാനത്തെ നഗര-ഗ്രാമങ്ങളില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നിപുണരായവരെ ഓണ്‍ലൈനായി കണ്ടത്തൊനുള്ള മൊബൈല്‍ ആപ്ളിക്കേഷന് ഫൈന്‍ഡ് ലേബര്‍ വി.എച്ച്.എസ്.ഇ മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ എന്നാണ് പേര്. വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെന്‍ററിന്‍െറ ആഭിമുഖ്യത്തിലാണ് സംരംഭം.

കേരളത്തിന്‍െറ ഭാവി തൊഴില്‍മേഖലകള്‍ക്ക് അനുഗുണമായി വി.എച്ച്.എസ്.ഇ തൊഴില്‍ പഠനം പരിഷ്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വി.എച്ച്.എസ്.ഇ പാഠ്യപദ്ധതിയില്‍പെടുന്ന 50 മേഖലകളിലെ തൊഴിലാളികളെയാണ് മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കുന്നത്. മെക്കാനിക്, ഇലക്ട്രീഷ്യന്‍, പ്ളംബര്‍, ഷെഫ്, ഡാറ്റ ഓപറേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍, കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍, വാച്ച് ടെക്നീഷ്യന്‍, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍, ബ്യൂട്ടീഷ്യന്‍ തുടങ്ങിയ സേവനദാതാക്കളെ ആപ്പില്‍ പ്രാദേശികമായി പരിചയപ്പെടുത്തുക. വി.എച്ച്.എസ്.ഇ പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്യുന്നവര്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും പേര് ചേര്‍ക്കാം.

പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴിലാളികളെ സംബന്ധിച്ച സംസ്ഥാനതല വിവരശേഖരണം പുരോഗമിക്കുകയാണ്. വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രധാനമായും വിദ്യാര്‍ഥികളെയാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഇതിന് പുറമെ അധ്യാപകര്‍, അനധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരെയും ഉപയോഗിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങള്‍ http://findlabour.in/register.php എന്ന വെബ്സൈറ്റില്‍ ചേര്‍ക്കും. തുടര്‍ന്ന് വിവര ശേഖരണത്തിന് നല്‍കിയ പൂരിപ്പിച്ച അപേക്ഷ വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ മുഖേന സംസ്ഥാന കരിയര്‍ ഗൈഡന്‍സ് സെല്ലിലേക്ക് അയക്കും.

ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ആപ്ളിക്കേഷന്‍ നിലവില്‍ വരും. പുതുവത്സര സമ്മാനമായി പദ്ധതി പ്രഖ്യാപിക്കാനായിരുന്നു വകുപ്പിന്‍െറ തീരുമാനം. എന്നാല്‍, വിവരശേഖരണം പൂര്‍ത്തിയാവാത്തതിനാല്‍ ഈമാസം 15 വരെ നീട്ടി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍ വി.എച്ച്.എസ്.ഇ ഡയറക്ടര്‍ കെ.പി. നൗഫലിന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.