പ്രകടനപത്രിക തയാറാക്കൽ: യു.ഡി.എഫ് ഉപസമിതി യോഗം തുടങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കാൻ യു.ഡി.എഫ് ഉപസമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് തുടങ്ങി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചെയർമാൻ എം.എം ഹസന്‍റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

യോഗത്തിൽ കെ.പി.എ മജീദ് (മുസ് ലിംലീഗ്), ജോയ് എബ്രഹാം (കേരളാ കോൺഗ്രസ് എം), ജോണി നെല്ലൂർ (കേരളാ കോൺഗ്രസ് ജേക്കബ്), എൻ.കെ പ്രേമചന്ദ്രൻ (ആർ.എസ്.പി), സി.പി ജോൺ (സി.എം.പി) എന്നിവർ പങ്കെടുക്കുന്നുണ്ട്.

എന്നാൽ, യോഗത്തിൽ നിന്ന് ജെ.ഡി.യു പ്രതിനിധി ജോർജ് വർഗീസ് വിട്ടുനിന്നു. വെള്ളാപ്പള്ളിയെ അനുഗമിച്ചത് വഴി വിമർശം നേരിട്ട ജെ.എസ്.എസ് നേതാവ് രാജൻ ബാബു യോഗത്തിനെത്തിയില്ല.  

വ്യക്തിപരമായി കാരണത്താലാണ് ജോർജ് വർഗീസ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും അതിനെ ദുർവ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. രാജൻ ബാബുവിന്‍റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.