മൂന്നംഗ കുടുംബം വിഷം കഴിച്ച് ജീവനൊടുക്കി

ആമ്പല്ലൂര്‍: വരാക്കര പാലക്കുന്ന് ചുക്കിരികുന്നില്‍ മൂന്നംഗകുടുംബം വിഷം കഴിച്ച് ജീവനൊടുക്കി. ചുക്കിരികുന്ന് തൂപ്രത്ത് ബാബു (52), ഭാര്യ സവിത (48), മകള്‍ ശില്‍പ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെ വീടിനോട് ചേര്‍ന്ന പഴയ തറവാട്ടുവീട്ടില്‍ മൂവരെയും സയനൈഡ് കഴിച്ച് അവശനിലയില്‍ കണ്ടത്തെുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
 മകളുടെ വിവാഹം മുടങ്ങിയതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും മൂന്നുപേരുടെയും മൊബൈല്‍ ഫോണും സയനൈഡും ശീതളപാനീയങ്ങള്‍ അടങ്ങിയ ഗ്ളാസുകളും കണ്ടത്തെി. പൊലീസ് പറയുന്നത്: ഇരിങ്ങാലക്കുട കോണത്തുകുന്നിലെ യുവാവുമായി ഫെബ്രുവരി 28ന് ശില്‍പയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു.
എന്നാല്‍ മറ്റൊരു യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത്താണിയിലുള്ള ഈ യുവാവാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്നും അവനെ വെറുതെ വിടരുതെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ആത്മഹത്യക്കുമുമ്പ് ശില്‍പ വലിയച്ഛന്‍െറ മകനെ ഫോണില്‍ വിളിച്ചിരുന്നു. ശബ്ദത്തില്‍ അസ്വാഭാവികത തോന്നിയ ഇയാള്‍ ഇവരുടെ വീട്ടിലത്തെിയപ്പോഴാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടത്.
ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലത്തെിച്ചു. മൃതദേഹങ്ങള്‍ ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. വ്യാഴാഴ്ച പുതുക്കാട് സി.ഐ എന്‍. മുരളീധരന്‍, വരന്തരപ്പിള്ളി എസ്.ഐ എസ്. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.