പന്തളം: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. നൂറുകണക്കിന് ഭക്തരുടെ ശരണം വിളികള്‍ക്കിടയിലാണ് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഘോഷയാത്ര പുറപ്പെട്ടത്.
രാജകുടുംബാംഗത്തിന്‍െറ നിര്യാണത്തെ തുടര്‍ന്നുള്ള ആശൂലം കാരണം തിരുവാഭരണ യാത്രയുടെ മുന്നോടിയായി വലിയകോയിക്കല്‍ ക്ഷേത്രത്തിലും കൊട്ടാരത്തിലും നടത്തേണ്ട ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 6.15ന് കൊട്ടാരത്തിന്‍െറ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍, കൊട്ടാരം ശിവക്ഷേത്ര മേല്‍ശാന്തി ചെങ്കിലാത്ത് കേശവന്‍പോറ്റി ശുദ്ധിവരുത്തി. തിരുവാഭരണങ്ങളുടെ പട്ടിക ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എ. ബാബുവിനെ ബോധ്യപ്പെടുത്തിയ ശേഷം, പേടകങ്ങള്‍ അടച്ചു. 7.15ന് കൊട്ടാരം പ്രതിനിധികള്‍ തിരുവാഭരണ മാളികയില്‍നിന്ന് പേടകങ്ങള്‍ ചുമന്ന് മേടക്കല്‍ തിരുമുറ്റം വഴി പുത്തന്‍മേട തിരുമുറ്റത്തേക്ക് എഴുന്നള്ളിച്ചത്തെിച്ചു. തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നീലിമല ഇല്ലത്ത് എന്‍. ഈശ്വരന്‍ നമ്പൂതിരി കര്‍പ്പൂരദീപവും നീരാഞ്ജനവും ഉഴിഞ്ഞ ശേഷം ആഭരണങ്ങളുടെ പട്ടികയും താക്കോലും ദേവസ്വം അധികാരികള്‍ക്കു കൈമാറി. പിന്നീട് കൊട്ടാരം പ്രതിനിധികള്‍ തിരുവാഭരണ പേടകങ്ങള്‍ വാഹകരുടെ ശിരസ്സിലേറ്റി നല്‍കി. തിരുവാഭരണപെട്ടി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി ഘോഷയാത്രക്ക് തുടക്കമായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ പി.കെ. കുമാരന്‍, അജയ് തറയില്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ദേവസ്വം കമീഷണര്‍ രാമരാജപ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, കലക്ടര്‍ എസ്. ഹരികിഷോര്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ ഘോഷയാത്രയെ സ്വീകരിച്ചു. കൈപ്പുഴ കൊട്ടാരം വഴി കുളനട ദേവീക്ഷേത്രത്തിലത്തെിയ ശേഷം അവിടെ തിരുവാഭരണ പേടകം തുറന്ന് ദര്‍ശനത്തിനു സൗകര്യമൊരുക്കിയിരുന്നു. പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്‍റ് പി.കെ. അനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള 30 അംഗ സായുധ സേന സുരക്ഷക്കായി ഒപ്പമുണ്ട്. വെള്ളിയാഴ്ച സന്ധ്യയോടെ സന്നിധാനത്തത്തെി, അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനക്കുശേഷം നട തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
ജ്യേഷ്ഠസഹോദരന്‍െറ മരണത്തെ തുടര്‍ന്ന് നിയുക്ത പന്തളം രാജപ്രതിനിധി പി.ജി. ശശികുമാരവര്‍മ ഘോഷയാത്രയെ അനുഗമിക്കുന്നില്ല. അയ്യപ്പന്‍െറ പിതൃസ്ഥാനീയന്‍ എന്ന പരിഗണനയുള്ള രാജപ്രതിനിധിക്ക് ഘോഷയാത്രയെ അനുഗമിക്കാനാകാതെ വരുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. മകരവിളക്കിനു ശേഷമുള്ള ഗുരുതി അടക്കമുള്ള ചടങ്ങുകളിലും പന്തളം കൊട്ടാരത്തിന്‍െറ പ്രതിനിധി ഇക്കുറിയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.