ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മാണം സ്റ്റേ ചെയ്യാന്‍ കേസ് പുതുതായി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചും വിസമ്മതിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും തുറമുഖ കോടതിയും നല്‍കിയ ഹരജികളില്‍ അടുത്ത ബുധനാഴ്ച അന്തിമവാദം കേള്‍ക്കും. വിഴിഞ്ഞത്തിന്‍െറ കാര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായിരിക്കും മുന്‍ഗണനയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ബുധനാഴ്ച വാദം കേള്‍ക്കലിനിടെ കേസില്‍നിന്ന് നാടകീയമായി പിന്മാറുകയായിരുന്നു.
ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ളെന്ന് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതുവരെ നടന്ന വാദം കേള്‍ക്കലിന്‍െറ രേഖകളെല്ലാം പുതിയ ബെഞ്ചിന് കൈമാറാനും ജസ്റ്റിസ് ഖേഹാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാറിനെതിരെ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ സ്റ്റേ വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു. ഈ ആവശ്യം എതിര്‍ത്ത തുറമുഖ കമ്പനിയുടെ അഭിഭാഷകന്‍ അഡ്വ. കെ.കെ. വേണുഗോപാല്‍ കോടതി തയാറാണെങ്കില്‍ ബുധനാഴ്ച വാദം തുടങ്ങാന്‍ തയാറാണെന്ന് വ്യക്തമാക്കി. ഹരിത ട്രൈബ്യൂണലിന് ഇത്തരമൊരു വിധി കല്‍പിക്കാനുള്ള അധികാരമില്ളെന്നും ട്രൈബ്യൂണലിന്‍െറ പരിധിയില്‍പ്പെടുന്ന കാര്യമല്ളെന്നുമുള്ള പതിവ് വാദവും വേണുഗോപാല്‍ ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് സ്റ്റേ ആവശ്യം നിരസിച്ച സുപ്രീംകോടതി അടുത്തയാഴ്ച മുതല്‍ അന്തിമവാദം കേള്‍ക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.