അട്ടക്കുളങ്ങര ജയിലിലെ സന്ദര്‍ശക രജിസ്റ്ററില്‍ അപാകത –സോളാര്‍ കമീഷന്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ പാര്‍പ്പിച്ചിച്ച തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലധികൃതര്‍ക്കെതിരെ സോളാര്‍ കമീഷന്‍െറ വിമര്‍ശം. ജയില്‍പുള്ളികളെ കാണാനത്തെുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററില്‍ അപാകതയുണ്ടെന്ന് കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ ചൂണ്ടിക്കാട്ടി. മുന്‍ ജയില്‍ ഡി.ഐ.ജി എച്ച്. ഗോപകുമാറിനെ വിസ്തരിക്കുന്നതിനിടെയാണ് കമീഷന്‍ ഇക്കാര്യം പറഞ്ഞത്.
കാലപ്പഴക്കംകൊണ്ട് രജിസ്റ്ററിലെ ചില പേജുകള്‍  ദ്രവിച്ചിട്ടുണ്ടെന്ന് ഗോപകുമാര്‍ മൊഴിനല്‍കി. ജയില്‍ സൂപ്രണ്ട് നസീറ ബീവി ഹാജരാക്കിയ രജിസ്റ്ററില്‍ ഒരുപാട് കുഴപ്പങ്ങള്‍ കാണുന്നുണ്ട്. സരിതയുടെ പേരെഴുതിയ ദിവസം  മാത്രം ചുവപ്പുമഷികൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് സംശയാസ്പദമാണ്. പലതീയതികളും തിരുത്തിയെഴുതിയിട്ടുണ്ട്. രജിസ്റ്ററില്‍ ഒരിടത്ത് മാര്‍ജിന് മുകളിലായി സന്ദര്‍ശന വിവരങ്ങള്‍ രേഖപ്പെടുത്തിയത് എന്തിനാണെന്നും കമീഷന്‍ ചോദിച്ചു.
ഉദ്യോഗസ്ഥര്‍ കമീഷന്‍ മുമ്പാകെ ഹാജരായശേഷം രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയതായി സംശയിക്കുന്നതായും കമീഷന്‍ പറഞ്ഞു. രാവിലെ 10.35ന് തുടങ്ങിയ സന്ദര്‍ശനം 11.30, 11.50 അതിനുശേഷം 11.25 എന്നിങ്ങനെയെല്ലാം ക്രമം തെറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്ററില്‍ ചില പേജുകള്‍ യഥാസ്ഥാനത്ത് കാണുന്നില്ളെന്നും ചൂണ്ടിക്കാട്ടി. സരിത ജയിലില്‍ വെച്ച് കത്ത് കൈമാറിയെന്ന വിവാദമുണ്ടാകും മുമ്പ് ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവിയായിരുന്ന ഡോ. അലക്സാണ്ടര്‍ ജേക്കബിന്‍െറ വാക്കാലുള്ള നിര്‍ദേശപ്രകാരം 2013 ജൂണ്‍ 27ന് അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചിരുന്നെന്ന് ഡി.ഐ.ജി ഗോപകുമാര്‍ കമീഷനെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.