വയോജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നിന് പ്രത്യേക കാര്‍ഡ് –മന്ത്രി

കോഴിക്കോട്: വയോജനങ്ങള്‍ക്ക് മരുന്നുചെലവിന്‍െറ 50 ശതമാനം കിഴിവ് നല്‍കുന്നതിന് പ്രത്യേക കാര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബജറ്റിന്‍െറ 10 ശതമാനം വയോജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെക്കും. ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വയോജന സൗഹൃദമാക്കാന്‍ പ്രത്യേക ഫണ്ട് നല്‍കും. വയോജനങ്ങള്‍ക്ക് ജീവനാംശവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമീഷന്‍ രൂപവത്കരിച്ചിട്ടുണ്ട്. വയോമിത്രം പരിപാടി പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കും. വയോജന സംരക്ഷണം സിലബസില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.