ജാമിഅ മില്ലിയ, അലീഗഢ്: ലീഗ് സമാന മനസ്കരുടെ യോഗം വിളിക്കും -ഇ.ടി

കോഴിക്കോട്: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്കും ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയക്കും ന്യൂനപക്ഷപദവി ആവശ്യമില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാടിനെതിരെ സമാന മനസ്കരുടെ യോഗംവിളിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെയെല്ലാം കൂട്ടായ്മയിലാണ് ഡല്‍ഹിയില്‍ ഉടന്‍ യോഗംചേരുക. സുപ്രീം കോടതിയില്‍ വിഷയത്തില്‍ നിയമപരമായി കക്ഷിചേരുന്നത് ആലോചിക്കും. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഈ സ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവി നിലനിര്‍ത്തണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ വര്‍ഗീയ അജണ്ടയുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ന്യൂനപക്ഷ വിഷയങ്ങളില്‍ സി.പി.എമ്മിന്‍േറത് ആത്മാര്‍ഥതയില്ലാത്ത നിലപാടുകളാണ്. വെള്ളാപ്പള്ളി നടേശന് വേണ്ടി ജെ.എസ്.എസ് നേതാവ് രാജന്‍ ബാബു ഹാജരായത് സംബന്ധിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.