മത്തേല: വരുന്ന സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ ഇറ്റലിയില്‍ നടക്കുന്ന ഫ്രാന്‍സിസ് അസീസിയ സംഘത്തിന്‍െറ 30ാം വാര്‍ഷിക സമ്മേളനത്തിലേക്ക് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് ക്ഷണം. മാര്‍പാപ്പയുടെ മതസൗഹാര്‍ദ സന്ദേശവുമായി ചേരമാന്‍ ജുമാ മസ്ജിദിലത്തെിയ ഇറ്റലിയില്‍ നിന്നുള്ള അസീസിയ സംഘത്തിന്‍െറ പ്രതിനിധികളാണ് ക്ഷണം നടത്തിയത്.
മതസൗഹാര്‍ദത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കാന്‍ 1986ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ് ഫ്രാന്‍സിസ് അസീസിയ സംഘം. 30ാം വാര്‍ഷിക സമ്മേളനത്തില്‍ ഇപ്പോഴത്തെ മാര്‍പാപ്പ പങ്കെടുക്കും. ഈ സമ്മേളനത്തിന്‍െറ സന്ദേശവുമായാണ് ഫാ. ഇയോണ്‍ ചുരാരുവിന്‍െറ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ചേരമാന്‍ മസ്ജിദിന്‍െറ മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ഇറ്റാലിയന്‍ സംഘം മസ്ജിദിനെക്കുറിച്ച് മാര്‍പാപ്പയെ ധരിപ്പിക്കുമെന്ന് വ്യക്തമാക്കി.
ഫാ. എജീഡിയോ കസാനോ, ടിറ്റ്ഡിയാന കസാനോ തുടങ്ങിയ ഇറ്റലിയിലെ അസീസിയ സംഘത്തിന്‍െറ പ്രതിനിധികളും ഇന്ത്യയിലെ അസീസിയ പ്രതിനിധികളായ ഫാദര്‍ ദാനിയേല്‍ പാലാട്ടി കുനത്താന്‍, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഈ 20ന് കറുകുറ്റിയില്‍ നടക്കുന്ന 17ാമത് ‘ദി സ്പിരിറ്റ് ഓഫ് അസീസിയ നാഷനല്‍ അവാര്‍ഡ്’വിതരണചടങ്ങില്‍ പങ്കെടുത്ത ശേഷം ഇറ്റാലിയന്‍ സംഘം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.