സ്വാതിതിരുനാളിന്‍െറ നാട് മേളപ്പെരുക്കങ്ങളുടെ ആവേശത്തിലേക്ക്

അനന്തപുരിയില്‍ ഇനി കലയുടെ നിലാവ് പൊഴിയും. കുളിര്‍കാറ്റിലും ഇളം വെയിലിലും ചിലങ്കയുടെ കിലുക്കവും നിറങ്ങളുടെ മഴവില്ലും നിറയും. വിണ്ണും മണ്ണും ഇനി കൗമാരകലയുടെ താളലയഭാവങ്ങള്‍ക്ക് വഴിമാറും.
സമരപോരാട്ടങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റാച്യുവും മഹാസമ്മേളനങ്ങള്‍ക്ക് സാക്ഷിയായ പുത്തരിക്കണ്ടവും വ്യാപാരബഹളങ്ങളില്‍ മുങ്ങിനിവരുന്ന ചാലയുമടക്കം കലയുടെ നിലാക്കാഴ്ചകളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
കമാനങ്ങളും തോരണങ്ങളും നിറഞ്ഞതോടെ തന്നെ നാട്ടുകാര്‍ ആവേശത്തിലാണ്. ‘അരസികരും സദാ തിരക്കുകാരുമാണെന്ന’ ചിലരുടെ മുദ്രയടിക്കലുകള്‍ തലസ്ഥാനത്തുകാര്‍ ഇത്തവണ തിരുത്തും. ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിന് പോരാടുമ്പോഴും ദക്ഷിണേന്ത്യയിലെ കലാകാരന്മാരെ ആദരിക്കാന്‍ സൗമനസ്യവും സമയവും കണ്ടത്തെിയ സ്വാതിതിരുനാളിന്‍െറ നാട് മേളപ്പെരുക്കങ്ങളുടെ ആവേശത്തിലേക്ക് ഒഴുകിയണയുകയാണ്. ഓണം വാരാഘോഷത്തെയും നൃത്തോത്സവങ്ങളെയും മറ്റ് ഫെസ്റ്റിവലുകളെയും സാന്നിധ്യം കൊണ്ട് സമ്പന്നവും വിജയവുമാക്കുന്ന തലസ്ഥാനനഗരിയില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള വിരുന്നത്തെുമ്പോള്‍ ആവേശത്തിരയിളക്കം തന്നെയാണ് എവിടെയും. എല്ലാം കണ്ട് മനസ്സ് നിറയാനുള്ള തയാറെടുപ്പില്‍ നാട്ടുകാരും.
പന്തലുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംഘാടകര്‍ക്കൊപ്പം നാട്ടുകാരെയും ഞായറാഴ്ച കാണാമായിരുന്നു. പതിനായിരങ്ങളത്തെുന്ന മേള വഴിവാണിഭക്കാര്‍ക്കടക്കം നല്ല പ്രതീക്ഷ നല്‍കുമ്പോഴും ‘ഒരു ദിവസമെങ്കില്‍ ഒരു ദിവസം...ഞങ്ങളും കാണും’ എന്നുപറയാന്‍ ഇവര്‍ മടിക്കുന്നില്ല.  സാധാരണക്കാരിലാണ് ആവേശം കൂടുതല്‍.
ഇവരില്‍ പഴയ അഭിനേതാക്കളുണ്ട്, ഗായകരുണ്ട്, നര്‍ത്തകരുമുണ്ട്...ഇവയൊന്നുമില്ളെങ്കിലും നഷ്ടപ്പെട്ട കാലത്തേക്കും വഴിമാറിപ്പോയ അവസരങ്ങളിലേക്കുമുള്ള തിരിച്ചുപോക്കുകൂടിയാണ് ഇവര്‍ക്കെല്ലാം ഈ കലാമേള...ഇത് പന്തലിന് പുറത്തെ കാഴ്ച. അല്‍പ്പം നടന്ന് അകത്തേക്ക് കടന്നാല്‍ തകൃതിയില്‍ ജോലികള്‍ പുരോഗമിക്കുന്നത് കാണാം. വര്‍ണക്കടലാസുകളും തൊങ്ങലുകളും റിബണുകളും നിറത്തൂക്കുകളും നിറഞ്ഞ് ഒന്നാം പന്തല്‍ അവസാനവട്ട ഒരുക്കത്തില്‍.
 ശബ്ദ-വെളിച്ച വിന്യാസങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ പന്തല്‍ അധികൃതര്‍ക്ക് കൈമാറും. ഊട്ടുപുരയിലും കാര്യങ്ങള്‍ തകൃതി. പ്രധാന ചടങ്ങില്‍ അവതരിപ്പിക്കുന്നതിനുള്ള കലാപരിപാടികളുടെ പരിശീലനവും തകര്‍ക്കുന്നു.  സ്വാഗതഗാനത്തിന്‍െറ റിഹേഴ്സല്‍ ഇന്നലെ പ്രധാന വേദിയില്‍ നടന്നു. കലോത്സവത്തിന്‍െറ പ്രധാന ആകര്‍ഷണമായ സാംസ്കാരിക ഘോഷയാത്രക്കും സജ്ജീകരണങ്ങളായി. തലസ്ഥാനത്തെ 35 സ്കൂളുകളില്‍ നിന്നുള്ള 10000ത്തോളം കുട്ടികളാണ് ഘോഷയാത്രയില്‍ അണിനിരക്കുക.
56ാം കലോത്സവമായതിനാല്‍ ഈ അക്കം കേന്ദ്രീകരിച്ചുള്ള ആവിഷ്കാരങ്ങളാണ് മേളയില്‍ നിറയുക. വിവിധ ഏജന്‍സികള്‍ ഒരുക്കുന്ന ഫ്ളോട്ടുകളും തയാറായിക്കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.