വിധികര്‍ത്താക്കള്‍ക്ക് പരിചയ സമ്പത്ത് മാനദണ്ഡം –മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിനത്തെുന്ന വിധികര്‍ത്താക്കള്‍ മികച്ചവരാണെന്നും ഇതു സംബന്ധിച്ച് ഒരു ആക്ഷേപത്തിനും പ്രസക്തിയില്ളെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ്. വിധികര്‍ത്താക്കളുടെ പട്ടികയില്‍നിന്ന് നൃത്ത അധ്യാപകരെ ഒഴിവാക്കുന്നതിനെതിരെ എ.കെ.ഡി.ടി.ഒയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സമരം നടത്തുന്ന നൃത്ത അധ്യാപകരുടെ പല ശിഷ്യരും കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് ഇടം കൊടുത്താല്‍ പിന്നീട് പല ആരോപണങ്ങള്‍ക്കും സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും മറുപടി പറയേണ്ടിവരും. മുന്‍കാലങ്ങളെപ്പോലെ ഇത്തവണയും പരിചയ സമ്പത്ത് നോക്കിയാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കേരളത്തിന് പുറത്തോ അകത്തോ എന്നില്ല. കഴിവാണ് പ്രധാന മാനദണ്ഡമായി പരിഗണിച്ചിട്ടുള്ളത്. ആരോടും പ്രത്യേക മമത പുലര്‍ത്തിയിട്ടില്ല. തുടര്‍ച്ചയായി മൂന്നുവര്‍ഷം വിധികര്‍ത്താക്കളായി ഇരുന്നവരെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.