തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിനത്തെുന്നവര്‍ക്ക് തുണയായി റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ ഹെല്‍പ് ഡെസ്ക്. ‘മാധ്യമ’ത്തിന്‍െറ സഹകരണത്തോടെയുള്ള ഹെല്‍പ് ഡെസ്ക് തിങ്കളാഴ്ച കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വേദികളിലേക്കുള്ള വഴിയും മത്സര വിവരങ്ങളും ഹെല്‍പ് ഡെസ്കില്‍നിന്ന് ലഭിക്കും. 15 സ്കൗട്ട് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി 24 മണിക്കൂറും സേവനം ലഭ്യമാക്കും മാധ്യമം പ്രസിദ്ധീകരിച്ച ‘അനന്തകല’ കൈപ്പുസ്തകവും ഹിസ്റ്ററി പുസ്തകവും വിതരണം ചെയ്യും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ചടങ്ങില്‍ ഭാരത് സ്കൗട്ട് സംസ്ഥാന സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജോയന്‍റ് സെക്രട്ടറി എന്‍. പുഷ്പ, ജില്ലാ സെക്രട്ടറി രാജഗോപാല്‍, ഡി.ഒ.സി അജികുമാര്‍, മാധ്യമം റെസിഡന്‍റ് മാനേജര്‍ ജഹര്‍ഷാ കബീര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ എം. ഹാരിസ്, ഏരിയാ കോഓഡിനേറ്റര്‍ ബഷീര്‍ കുന്നുകുഴി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.