പിണറായി, നിഷിദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവ് -കുമ്മനം രാജശേഖരൻ

കോഴിക്കോട്: നിഷേധ, നിഷിദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവാണ് പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പിണറായി ഉൾപ്പെടെ ഉള്ളവരുടേത് നിഷേധാത്മക രാഷ്ട്രീയമാണ്. കതിരൂർ മനോജ് വധ ഗൂഢാലോചന കേസിൽ പിണറായിക്ക് മറുപടിയില്ലെന്നും കുമ്മനം പറഞ്ഞു. മാറാട് അരയസമാജ ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസുമായി നടന്നത് പ്രാഥമിക ചർച്ച മാത്രമാണ്. വിമോചന യാത്ര തിരുവനന്തപുരത്ത് സമാപിച്ച ശേഷം വിപുലമായ ചർച്ചകൾ നടക്കും. തുഷാർ വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യം ബി.ഡി.ജെ.എസ് ആണ് തീരുമാനിക്കേണ്ടതെന്നും കുമ്മനം വ്യക്തമാക്കി.

പാർട്ടി ആവശ്യപ്പെട്ടാൽ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബിഷപ്പുമാരെ കാണുന്നത് ക്രിസ്തീയ വോട്ടുകൾ ശേഖരിക്കാനല്ല, സൗഹൃദത്തിന്‍റെ പാലം പണിയാനാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

രാവിലെ മാറാടെത്തിയ കുമ്മനം അരയസമാജ ക്ഷേത്രത്തിൽവെച്ച് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.